play-sharp-fill
മുണ്ടക്കയത്ത് ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

മുണ്ടക്കയത്ത് ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

സ്വന്തം ലേഖകൻ

കോട്ടയം: മുണ്ടക്കയത്ത് ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. അടൂർ സ്വദേശി ഷാഹുൽ(21) ന്റെ മൃതദേഹമാണ് പുല്ലയാറിൽ നിന്ന് 18 കിലോമീറ്റർ അകലെ എരുമേലി ഓരങ്കൽ കടവിൽ ഇന്ന് രാവിലെ ഏഴ് മണിയോടെ ഒഴുകി വരുന്ന നിലയിൽ കണ്ടെത്തിയത്. പുല്ലയാറിൽ വെള്ളം ഉയർന്നപ്പോൾ ഷാഹുലും സുഹൃത്ത് പ്രവീണും മീൻ പിടിക്കാനെത്തിയതായിരുന്നു. കാൽ വഴുതി വെള്ളത്തിൽ വീണ പ്രവീണിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഷാഹുലിനെയും കാണാതാവുകയായിരുന്നു. മൂന്നു ദിവസങ്ങൾക്ക് ശേഷം 19ന് പ്രവീണിന്റെ മൃതദേഹം മണിമലയാറ്റിലെ മൂരിക്കയത്തു നിന്ന് കണ്ടെത്തിയിരുന്നു. മുണ്ടക്കയത്ത് സ്വകാര്യ ക്രഷറിൽ ജോലിക്കെത്തിയതായിരുന്നു ഷാഹുലും പ്രവീണും. അ്ഗ്‌നിശമന സേനയും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും ഷാഹുലിന്റെ മൃതദേഹം കിട്ടിയിരുന്നില്ല. അടൂർ മണക്കാല വട്ടമല തെക്കേതിൽ രാജന്റെയും ദേവകിയുടെയും മകനാണ് ഷാഹുൽ.