തീർഥാടക വാഹനം ഇടിച്ച് വയോധികമരിച്ചു: അപകടം മുണ്ടക്കയം പനക്കച്ചിറയിൽ: ഇടിച്ച വാഹനം നിർത്തിയില്ല:

Spread the love

സ്വന്തം ലേഖകൻ
മുണ്ടക്കയം : പനക്കച്ചിറയിൽ തീർഥാടക വാഹനം ഇടിച്ച് വയോധിക മരിച്ചു. പനക്കച്ചിറ 504 കോളനി ഭാഗത്ത് പുതുപറമ്പിൽ തങ്കമ്മ (96)യാണ് തീർഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ചു മരിച്ചത്.

video
play-sharp-fill

വെള്ളിയാഴ്ച്ച രാവിലെ 9.30ന് ആയിരുന്നു അപകടം. ഇടിച്ച വാഹനം നിർത്താതെ പോയി .തങ്കയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല. പാതയോരത്ത് കൂടി സഞ്ചരിക്കുകയായിരുന്നു തങ്കമ്മ.

ഇടിച്ചിട്ട വാഹനം കണ്ടെത്തനായിട്ടില്ല. മുണ്ടക്കയം പോലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group