Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഈ​രാ​റ്റു​പേ​ട്ട: പൂ​ഞ്ഞാ​ര്‍ കൈ​പ്പ​ള്ളി ഏ​ന്ത​യാ​ര്‍ റോ​ഡ് ത​ക​ര്‍​ന്നു ത​രി​പ്പ​ണ​മാ​യിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.

പൂ​ഞ്ഞാ​റി​ല്‍​നി​ന്നു മു​ണ്ട​ക്ക​യ​ത്തേ​ക്കു​ള്ള ദൂ​രം​കു​റ​ഞ്ഞ ഇന പാ​ത​യിലൂടെ നിരവധി പേരാണ് ദിനംപ്രതി യാത്ര ചെയ്യുന്നത്. എന്നാലിപ്പോൾ
നാ​ട്ടു​കാ​ര്‍​ക്കു ഇതിലൂടെയുള്ള യാ​ത്ര ദുരിതമാവുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്ര​ള​യ​കാ​ല​ത്ത് ഉ​രു​ള്‍​പൊ​ട്ട​ലി​നെ​ത്തു​ട​ര്‍​ന്നു റോ​ഡി​ല്‍ വ​ന്ന​ടി​ഞ്ഞ മ​ണ്ണും ക​ല്ലും പോ​ലും ഇ​തു​വ​രെ​യാ​യി​ട്ടും നീ​ക്കം ചെയ്തിട്ടില്ല. ഇ​തു​വ​ഴി​യു​ള്ള ബ​സ് സ​ര്‍​വീ​സു​ക​ളും നി​ല​ച്ച​തോ​ടെ പ​ല​രും ഇ​വി​ടം​വി​ട്ടു മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​യി​ത്തു​ട​ങ്ങി. മു​ണ്ട​ക്ക​യ​ത്തു​നി​ന്നു​ള്ള എ​ളു​പ്പ​വ​ഴി​യെ​ന്ന നി​ല​യി​ല്‍ ഈ ​റോ​ഡ് ആ​ശ്ര​യി​ച്ചി​രു​ന്ന​വ​ര്‍ ഇ​പ്പോ​ള്‍ അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വാ​ത്ത​താ​ണ്.

കൈ​പ്പ​ള്ളി​യി​ല്‍​ നി​ന്ന് ഏ​ന്ത​യാ​റി​ലേ​ക്കു​ള്ള ആ​റു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് പ​ലേ​ട​ത്തും ടാ​റും മെ​റ്റ​ലും ശേ​ഷി​ക്കാ​തെ ത​ക​ര്‍​ന്ന​ത്. പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര, കൂ​ട്ടി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് പ​തി​റ്റാ​ണ്ടു​ക​ളു​ടെ കാ​ത്തി​രു​പ്പി​നു ശേ​ഷ​മാ​ണ് യാ​ഥാ​ര്‍​ഥ്യ​മാ​യ​ത്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ൻപ് ത​ക​ര്‍​ന്ന റോ​ഡ് പ്ര​ള​യ​കാ​ല​ത്ത് ഉ​രു​ള്‍​പൊ​ട്ടി​യ​തോ​ടെ​യാ​ണ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​ത്. ചി​ലേ​ട​ങ്ങ​ളി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ര്‍​ന്നും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ബ​സ് സ​ര്‍​വീ​സ് നി​ല​ച്ച​തി​നൊ​പ്പം ഓ​ട്ടോ​ക​ള്‍ പോ​ലും വ​രാ​ന്‍ മ​ടി​ച്ച​തോ​ടെ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ള്ള കു​ടും​ബ​ങ്ങ​ളി​ല്‍ പ​ല​തും വീ​ടു വാ​ട​ക​യ്ക്കെ​ടു​ത്തു മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു മാ​റുകയാണ്.

വാ​ഹ​ന​ങ്ങ​ള്‍​ക്കു ത​ക​രാ​ര്‍ നി​ത്യ​സം​ഭ​വ​മാ​യ​തോ​ടെ ഈ ​റൂ​ട്ട് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ര്‍ വ​ള​രെ കു​റ​വാ​ണ്. ആ​ശു​പ​ത്രി ആ​വ​ശ്യ​ങ്ങ​ള്‍​ക്കു പോ​ലും വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കാ​ന്‍ സാ​ധി​ക്കാ​ത്ത സ്ഥി​തി​യി​ലാ​ണ് റോ​ഡ്.

ഈ​രാ​റ്റു​പേ​ട്ട​യി​ല്‍​ നി​ന്ന് ഏ​ന്ത​യാ​റി​നും മു​ണ്ട​ക്ക​യ​ത്തി​നും ഉ​ണ്ടാ​യി​രു​ന്ന കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ളും മാ​സ​ങ്ങ​ള്‍​ക്കു മു​ൻപേ നി​ല​ച്ചു. പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ് ഉ​പ​രോ​ധം അ​ട​ക്കം സ​മ​രം തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.