play-sharp-fill
എരുമേലി  പോക്സോ കേസിൽ അത്യപൂര്‍വ വിധി; പ്രതിക്ക് ഇരട്ട ജീവപര്യന്തവും, 11 വർഷവും, അഞ്ച് ലക്ഷം രൂപയും ശിക്ഷ വിധിച്ച് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽകോടതി

എരുമേലി പോക്സോ കേസിൽ അത്യപൂര്‍വ വിധി; പ്രതിക്ക് ഇരട്ട ജീവപര്യന്തവും, 11 വർഷവും, അഞ്ച് ലക്ഷം രൂപയും ശിക്ഷ വിധിച്ച് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽകോടതി

സ്വന്തം ലേഖകൻ

മുണ്ടക്കയം: പോക്സോ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും, 11 വർഷവും, അഞ്ച് ലക്ഷം രൂപയും ശിക്ഷ നല്കി അത്യപൂര്‍വ വിധി.


എരുമേലി ചെറുവേലി വില്ലേജിൽ വത്തലപറമ്പിൽ സോമന് (53)ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽകോടതിയാണ് ഇരട്ട ജീവപര്യന്തവും,11 വർഷവും, അഞ്ച് ലക്ഷം രൂപയും ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016-ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടക്കയത്ത് പഠിച്ചിരുന്ന പെൺകുട്ടിയെ ബന്ധു കൂടിയായ സോമൻ സംരക്ഷിച്ചു കൊള്ളാം എന്നുപറഞ്ഞ് തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിതൃസ്ഥാനീയനായ ബന്ധു പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു.

ഗർഭിണിയായ പെൺകുട്ടി പിന്നീട് ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.
പ്രതിയുടെ കുടുംബാംഗങ്ങൾ ഗർഭച്ഛിദ്രത്തിന് ശ്രമിച്ചുവെങ്കിലും ഡോക്ടർ അതിന് തയ്യാറായില്ല

ഈ കേസിൽ പുനരന്വേഷണം നടത്തിയ എരുമേലി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡിഎൻഎ അടക്കം ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും അവ പ്രതിക്കെതിരെ ഹാജരാക്കുകയും ചെയ്തു.

31 സാക്ഷികളും, 25 പ്രമാണങ്ങളും പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് ഹാജരാക്കി. ഈ കേസിൽ അന്വേഷണം നടത്തിയത് അന്നത്തെ എരുമേലി എസ്.എച്ച്.ഓ ആയിരുന്ന മനോജ് മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു.

പ്രോസിക്യുഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യുട്ടര്‍ അഡ്വ.പി.എസ്സ്. മനോജ്‌ ഹാജരായി. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽകോടതി ജഡ്ജി ജയകൃഷ്ണന്‍ .ജി .പി യാണ് വിധി പ്രസ്താവിച്ചത്.