
മുണ്ടക്കയം: ബിവറേജ് ഔട്ട്ലെറ്റിലെ മദ്യം മോഷ്ടിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി. പ്രതികളെന്ന് കരുതുന്നവരുടെ ചിത്രം പൊലീസ് പുറത്തുവിട്ടു.
കഴിഞ്ഞദിവസം പൈങ്ങണയിലെ ബിവറേജ് ഔട്ട്ലെറ്റില്‍ പുലര്‍ച്ച ഒരുമണിയോടെ കടന്ന രണ്ടുപേര്‍ 11 കുപ്പി വിദേശമദ്യവുമായി കടക്കുകയായിരുന്നു. ഔട്ട്ലെറ്റിെന്‍റ ഷട്ടറിെന്‍റ പൂട്ട് തകര്‍ത്തായിരുന്നു മോഷണം.
ഇവരുടെ വ്യക്തമല്ലാത്ത ചിത്രങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞെങ്കിലും പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു. മോഷണസമയത്ത് അവരുടെ കൈവശമുണ്ടായിരുന്ന ബാഗുകള്‍, പിന്നീട് പിന്നില്‍ തൂക്കിയിട്ട നിലയില്‍ നടന്നുപോകുന്ന ചിത്രമാണ് തിരിച്ചറിയാന്‍ ഏറെ സഹായകമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിത്രത്തിലുള്ളവരെക്കുറിച്ച് വിവരം ലഭിച്ചാല്‍ മുണ്ടക്കയം പൊലീസില്‍ വിവരം അറിയിക്കണമെന്ന് സി.ഐ എ.ഷൈന്‍ കുമാര്‍ അറിയിച്ചു.