മുണ്ടക്കയത്തെ സഹോദരങ്ങള്‍ തമ്മിലുള്ള അടിപിടിയെ തുടര്‍ന്ന് മരണം; മരിച്ച ശ്രീജിത്തിന്റെ സഹോദരൻ അജിത് പോലീസ് കസ്റ്റഡിയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മുണ്ടക്കയം: മുണ്ടക്കയം മൈക്കോളജിയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന് അനുജന്‍ മരിക്കാനിടയായ സംഭവത്തില്‍ മരിച്ച ശ്രീജിത്തിന്റെ സഹോദരൻ അജിത് പോലീസ് കസ്റ്റഡിയിൽ.

സംഭവത്തിൽ പോലീസ് ഇന്നലെ അസ്വഭാവിക മരണത്തിന് മുണ്ടക്കയം കേസെടുത്തിരുന്നു. സംഘർഷത്തെ തുടർന്നുണ്ടായ ആഘാതത്തിൽ ഹൃദയാഘാതം സംഭവിച്ചുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരനുമായുള്ള അടിപിടിക്കിടെ മുണ്ടക്കയം വരിക്കാനി മൈക്കോളജി ഭാഗത്ത് താമസക്കാരായ തോട്ടക്കര വീട്ടില്‍ രാജപ്പന്റെ മകന്‍ രഞ്ജിത് ആണ് മരിച്ചത്.

അതേ സമയം സംഭത്തിന് ശേഷം ഓടി രക്ഷപ്പെട്ട അജിത്തിനെ മുണ്ടക്കയം ടൗണിനടുത്തു നിന്നാണ് പോലീസ് അറസ്റ്റു ചെയ്തത്.