play-sharp-fill
മുണ്ടക്കയത്തു നിന്നും കട്ടപ്പനയ്ക്ക് രാത്രിയിൽ ബസില്ല: വലഞ്ഞ് യാത്രക്കാർ; ദുരിതയാത്രക്കാലം തുടരുന്നു

മുണ്ടക്കയത്തു നിന്നും കട്ടപ്പനയ്ക്ക് രാത്രിയിൽ ബസില്ല: വലഞ്ഞ് യാത്രക്കാർ; ദുരിതയാത്രക്കാലം തുടരുന്നു

സ്വന്തം ലേഖകൻ

കോട്ടയം: നഷ്ട്ത്തിൽ നിന്നു കഷ്ടകാലത്തിലേയ്ക്കു കൂപ്പുകുത്തുന്ന കെ.എസആർടിസി ആളുള്ള റൂട്ടുകൾ നോക്കി സർവീസ് റദ്ദ് ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മുണ്ടക്കയത്തു നിന്നും കട്ടപ്പനയ്ക്കു ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ള സമയത്താണ് സർവീസ് നിർത്തി വച്ച് കെ.എസ്.ആർ.ടി.സി രംഗത്ത് എത്തിയിരിക്കുന്നത്.

മുണ്ടക്കയത്തു നിന്നും കട്ടപ്പനയ്ക്കുള്ള സർവീസകളാണ് നൂറ് കണക്കിന് യാത്രക്കാർ ഉണ്ടായിട്ടു പോലും നടത്താൻ കെ.എസ.ആർ.ടി.സി വിമുഖത കാട്ടുന്നത്. വൈകിട്ട് എട്ടു മണി മുതൽ രാത്രി 11 മണി വരെ മുണ്ടക്കയത്തു നിന്നും കട്ടപ്പനയ്ക്കു ഒരു കെ.എസ്.ആർ.ടിസി ബസ് പോലുമില്ല. ഇത് യാത്രക്കാരെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തു നിന്നും രാത്രിയിൽ മുണ്ടക്കയം വഴി കുമളിയ്ക്ക് അടക്കം ബസുണ്ട്. എന്നാൽ, മുണ്ടക്കയത്തു നിന്നും കട്ടപ്പനയ്ക്കു സർവീസില്ലെന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്. രാത്രി ഏഴു മണിയ്ക്കാണ് മുണ്ടക്കയത്തു നിന്നും കട്ടപ്പന ഭാഗത്തേയ്ക്കു ബസുള്ളത്. ഇതിനു ശേഷം നൂറു കണക്കിന് യാത്രക്കാരാണ് ഈ മൂന്നു മണിക്കൂർ ദിവസവും സ്റ്റാൻഡിൽ കാത്തു നിൽക്കുന്നത്.

രാത്രിയിൽ മുണ്ടക്കയത്തെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ രാത്രി യാത്രയ്ക്കായി ആശ്രയിച്ചിരുന്നത് കെ.എസ്്ആർടിസി ബസിനെയായിരുന്നു. എന്നാൽ, മുണ്ടക്കയത്തു നിന്നും കട്ടപ്പന റൂട്ടിലേയ്ക്കുള്ള ബസുകൾ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി പൂർണമായും മുടങ്ങിയ അവസ്ഥയിലാണ്. ഇത് യാത്രക്കാരെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ രാത്രി എട്ടു മണിയ്ക്കു ശേഷം മുണ്ടക്കയത്തു നിന്നം കട്ടപ്പന ഭാഗത്തേയ്ക്കു കൂടുതൽ സർവീസകൾ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.