video
play-sharp-fill
കോൺഗ്രസിന്റെ നഗരസഭാ ചെയർമാൻ സിപിഎമ്മിന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടു ; യുവ സംരംഭകയെ ഓഫീസിൽ വിളിച്ചു വരുത്തി കൈക്കൂലി ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്ത്

കോൺഗ്രസിന്റെ നഗരസഭാ ചെയർമാൻ സിപിഎമ്മിന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടു ; യുവ സംരംഭകയെ ഓഫീസിൽ വിളിച്ചു വരുത്തി കൈക്കൂലി ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്ത്

സ്വന്തം ലേഖകൻ

ആലപ്പുഴ: നഗരസഭാ ചെയർമാൻ യുവ സംരംഭകയോട് കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം. കോൺഗ്രസിന്റെ നഗരസഭാ ചെയർമാൻ യുവ സംരഭകയെ ഓഫീസിൽ വിളിച്ചു വരുത്തി കൈക്കൂലലി ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്ത്. ആലപ്പുഴ ബീച്ചിൽ അണ്ടർവാട്ടർ ടണൽ എക്‌സ്‌പോയ്ക്ക് അനുമതി നൽകുന്നതിനാണ് യുവ സംരംഭകയോട് ചെയർമാൻ പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. സംഭാവനകളും ആനുകൂല്യങ്ങളും ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പരാതിക്കാരി പുറത്തുവിട്ടു. ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരെയാണ് യുവസംരംഭകയുടെ ആരോപണം ഉയർന്നിരിക്കുന്നത്.

നഗരസഭാ ഓഫീസിൽ വിളിച്ചുവരുത്തിയും സംഭാവന ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ നഗരസഭാ ചെയർമാൻ സിപിഎമ്മിന് വേണ്ടി പണം ചോദിക്കുന്നതും ശബ്ദരേഖയിലുണ്ട്.എന്നാൽ ആലപ്പുഴ ബീച്ചിൽ ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന എക്‌സ്‌പോ നിർത്തിവെയ്പ്പിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. ബീച്ചിൽ എക്‌സ്‌പോ നടത്താൻ അനുമതി തേടിയെത്തിയപ്പോൾ വൻതുക കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് യുവ സംരംഭക ആർച്ചയുടെ പരാതി. കഴിഞ്ഞ നവംബർ മാസത്തിലാണ് എക്‌സ്‌പോ തുടങ്ങാൻ തുറമുഖ വകുപ്പിന്റെ അനുമതിയുമായി ആലപ്പുഴയിലെത്തിയത്. എന്നാൽ നഗരസഭയടക്കം പ്രവർത്തനാനുമതി നൽകിയില്ല. ഒടുവിൽ ഹൈക്കോടതി മുഖേനെ അനുമതി വാങ്ങി ഒരു മാസം വൈകി എക്‌സപോ തുടങ്ങി. ലക്ഷങ്ങളുടെ നഷ്ടമാണ് തന്റെ സ്റ്റാർട്ട്അപ്പിനുണ്ടായതെന്ന് ആർച്ച പറയുന്നു. അതേസമയം, ആരോപണങ്ങൾ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ നിഷേധിച്ചു. അനധികൃതമായി പ്രവർത്തിച്ച എക്‌സ്‌പോ നിർത്തിവെയ്പ്പിച്ചത് നഗരസഭാ കൗൺസിലിന്റെ ഒന്നിച്ചുള്ള തീരുമാനപ്രകാരമാണെന്നും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group