മുനമ്പം ഭൂസംരക്ഷണ സമിതി ഇന്ന് സമരം അവസാനിപ്പിക്കും; മന്ത്രിമാരായ പി രാജീവും കെ രാജനും സമരപന്തലിലെത്തും

Spread the love

കൊച്ചി: മുനമ്പം ഭൂസംരക്ഷണ സമിതി നടത്തുന്ന സമരം ഇന്ന് അവസാനിക്കും.

video
play-sharp-fill

രണ്ടര മണിക്ക് മന്ത്രി പി രാജീവും മന്ത്രി കെ രാജനും സമരപന്തലില്‍ എത്തി നിലവില്‍ സമരമിരിക്കുന്നവർക്ക് നാരാങ്ങാ നീര് നല്‍കി സമരം അവസാനിപ്പിക്കും.

അതേസമയം, ബിജെപി നേതൃത്വത്തില്‍ ഒരു വിഭാഗം സമരത്തിന് നാളെ തുടക്കമിടും. വഖഫ് രജിസ്റ്ററിയില്‍ ഇപ്പോഴും മുനമ്പത്തെ ഭൂമി കിടക്കുന്നുണ്ടെന്നും നിയമനടപടിയിലൂടെ അത് നീക്കം ചെയ്യാതെ സമരം അവസാനിപ്പിക്കുന്നതാണ് ഇവരുടെ പ്രതിഷേധത്തിന് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവോടെ കുടുംബങ്ങള്‍ക്ക് കരമടയ്ക്കാൻ പറ്റിയിരുന്നു. ഭൂമി പോക്കുവരവിനും വഴിയൊരുങ്ങി. അതിനെ തുടർന്നാണ് നിലവില്‍ ഭൂരിപക്ഷം പേരും പങ്കാളികളായിട്ടുള്ള ഭൂസംരക്ഷണ സമിതി സമരമവസാനിപ്പിക്കാൻ തീരുമാനിച്ചത്.

ഇനി ജുഡീഷ്യല്‍ കമ്മീഷന്‍റെ പ്രശ്നപരിഹാരവും വഖഫ് ട്രൈബ്യൂണലിലെ തീർപ്പിനുമായാണ് മുനമ്പം നിവാസികള്‍ കാത്തിരിക്കുന്നത്.