
മുംബൈ : മുംബൈയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 16 വിദേശപാമ്പുകളെ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. തമിഴ്നാട് സ്വദേശിയായ ഗുഡ്മാൻ ലിൻഫോർഡ് ലിയോയാണ് പാമ്ബുകളുമായി പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 27 ന് കസ്റ്റംസ് ഉദ്യോഗസ്ഥർ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് തമിഴ്നാട് സ്വദേശി പാമ്ബുകളുമായി പിടിയിലായത്.