പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണം; ലോക്സഭയിൽ റൂൾ 370 പ്രകാരം സബ്മിഷനിലൂടെ തോമസ് ചാഴികാടൻ എംപി
സ്വന്തം ലേഖകൻ
കോട്ടയം: തിരുന്നൽവേലി – പാലക്കാട് പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ലോക്സഭയിൽ റൂൾ 370 പ്രകാരം സബ്മിഷനിലൂടെ തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു.
മുമ്പ് നിരവധി തവണ റെയിൽവേ മന്ത്രിയെ നേരിട്ട് കണ്ടും, ലോകസഭയിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. സതേൺ റെയിൽവേ ജനറൽ മാനേജർ, ഏറ്റുമാനൂരിലെ യാത്രക്കരുടെയും ടിക്കറ്റ് വിൽപ്പനയുടെയും വിശദാംശങ്ങൾ പരിശേദിച്ച ശേഷം റെയിവേയുടെ മാനദണ്ഡം അനുസരിച്ച്, പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കാവുന്നതാണെന്ന് റെയിൽ ബോർഡിനോട് ശുപാർശ ചെയ്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സാഹചര്യത്തിൽ പാലരുവി എക്സ്പ്രസ്സിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് റെയിൽവേ മന്ത്രിയോട് സബ്മിഷനിലൂടെ ലോക്സഭയിൽ എംപി ആവശ്യപ്പെട്ടു.
Third Eye News Live
0