play-sharp-fill
കോൺഗ്രസിന്റെ ഹോർഡിങ്ങുകൾ എവിടെയെന്ന് രാഹുൽ ഗാന്ധി ചോദിച്ചപ്പോൾ നിസ്സഹായനായി മന്ദഹസിക്കാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ ; പി.ആർ വർക്കിന് വേണ്ടി 800 കോടിയാണ് ദരിദ്ര നാരായണന്മാരുടെ ഈ നാട്ടിൽ എൽ.ഡി.എഫ് മുടക്കിയത് : പ്രചരണത്തിനായി പരസ്യ ബോർഡുകൾ വയ്ക്കാൻ പോലും പണമില്ലാത്ത അവസ്ഥയാണ് കോൺഗ്രസിനുള്ളതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണത്തിനായി ഹോർഡിങ്ങുകൾ പോലും വെയ്ക്കാൻ പണമില്ലാത്ത അവസ്ഥയാണ് നിലവിൽ കോൺഗ്രസിനെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.

പ്രചരണത്തിനെത്തിയ രാഹുൽ ഗാന്ധി സംസ്ഥാനത്ത് എത്തിയപ്പോൾ നമ്മുടെ ഹോർഡിങ്ങുകൾ (വലിയ പരസ്യ ബോർഡുകൾ) എവിടെയെന്ന് ചോദിച്ചു. എന്നാൽ മറുപടിയില്ലാതെ നിസ്സഹായനായി മന്ദഹസിക്കാൻ മാത്രമാണ് എനിക്ക് കഴിഞ്ഞത്. എനിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് ചോദിച്ചപ്പോൾ രാഹുൽ ഗാന്ധി തലതാഴത്തുകയായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഹുൽ ഗാന്ധിയുടെ നിസ്സഹായ അവസ്ഥയും എനിക്കറിയാം. സഹായിക്കാൻ അദ്ദേഹത്തിന് സാധിക്കില്ല. ഇതാണ് ഞങ്ങളുടെ അവസ്ഥ. എങ്കിലും ഞങ്ങൾക്ക് ജനങ്ങളിൽ വിശ്വാസമുണ്ട് ജനങ്ങളോടൊപ്പം നിന്നുകൊണ്ട് ഞങ്ങൾ മന്നോട്ടുപോകും. ഞങ്ങൾ ഈ തെരഞ്ഞെടുപ്പിൽ വിജയിക്കും.

ഒരു സർവ്വേയും ഞാൻ ജയിക്കുമെന്ന് പ്രവചിച്ചിട്ടില്ല. എല്ലാ സർവ്വേ ഫലങ്ങളും അസ്ഥാനത്താക്കിക്കൊണ്ടാണ് ഞാൻ വർധിത ഭൂരിപക്ഷത്തോടെ വിജയിച്ചത്. പ്രലോഭനങ്ങൾക്കും പി ആർ വർക്കിനും 800 കോടി രൂപയാണ് ദരിദ്രനാരായണന്മാരുടെ ഈ സംസ്ഥാനത്ത് ചെലവഴിച്ചത്.

അതും സംസ്ഥാനം അഗാധമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത്. കൊവിഡിന്റെ കാലത്ത് 200 കോടി മാത്രമാണ് ചെലവഴിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണം ഞങ്ങൾ ഉജ്ജ്വലമായി ജയിക്കും. സുസ്ഥിരവും സംശുദ്ധവും കാര്യക്ഷമവുമായ ഒരു സർക്കാരാണ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത്. പ്രിയങ്കാ ഗാന്ധിയുടെ ഷെഡ്യൂൾ തയ്യാറാക്കി വരികയാണ്. തിരുവനന്തപുരത്തെ പരിപാടിയിൽ അവർ എന്തായാലും പങ്കെടുക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.