play-sharp-fill
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിലെ പത്ത് ഷട്ടറുകള്‍ തുറന്നു; നിരവധി വീടുകളില്‍ വെള്ളം കയറി; ആശങ്കയിൽ ജനങ്ങൾ

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിലെ പത്ത് ഷട്ടറുകള്‍ തുറന്നു; നിരവധി വീടുകളില്‍ വെള്ളം കയറി; ആശങ്കയിൽ ജനങ്ങൾ

സ്വന്തം ലേഖിക

ഇടുക്കി: മുന്നറിയിപ്പില്ലാതെ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പത്ത് ഷട്ടറുകള്‍ തുറന്നു.


ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പത്ത് ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ തുറന്നിരിക്കുന്ന എട്ട് ഷട്ടറുകള്‍ക്കൊപ്പം രണ്ട് ഷട്ടറുകള്‍ കൂടി തുറക്കുകയായിരുന്നു.

60 സെൻ്റിമീറ്റർ വീതമാണ് ഷട്ടറുകള്‍ ഉയർത്തിയിരിക്കുന്നത്. മുന്നറിയിപ്പില്ലാതെ അര്‍ദ്ധരാത്രിയില്‍ ഡാം തുറന്നതോടെ ആശങ്കയിലാണ് വള്ളക്കടവ് നിവാസികൾ. വള്ളക്കടവിലെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്.

ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10 മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ഷട്ടറുകള്‍ തുറന്നുവിടുന്നത്. രണ്ട് ദിവസം മുമ്പ് സമാനമായ രീതിയില്‍ രണ്ട് ഷട്ടറുകള്‍ തുറന്നിരുന്നു.

ഇന്നലെ രാവിലെ അണക്കെട്ടിലെ ഷട്ടറുകള്‍ പൂര്‍ണമായും അടച്ചിരുന്നു. എന്നാല്‍ ഇന്നലെ വൈകീട്ട് വീണ്ടും മഴ പെയ്യുകയും നീരൊഴുക്ക് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോള്‍ അണക്കെട്ടില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നത്.

സെക്കൻ്റില്‍ 8000 ഘനയടി വെള്ളമാണ് ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ നിന്ന് പുറത്തേക്കൊഴുകുന്നത്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.