Spread the love

കുമളി: അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു.

video
play-sharp-fill

ഒറ്റദിവസം കൊണ്ട് ഉയര്‍ന്നത് അഞ്ചടി വെള്ളം. ചൊവ്വാഴ്ചത്തെ കണക്കുകള്‍ പ്രകാരം 117.40 അടിയായിരുന്നു ജലനിരപ്പ്. ബുധനാഴ്ച വൈകീട്ടോടെ 122.40 അടിയായി.

സെക്കന്‍ഡില്‍ 8850 ഘനയടി വെള്ളം ഒഴുകിയെത്തുമ്പോള്‍ തമിഴ്‌നാട് 100 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ കൊണ്ടുപോകുന്നത്. 24 മണിക്കൂറിനിടെ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 73 മില്ലിമീറ്റര്‍ മഴയും, തേക്കടിയില്‍ 32.4 മില്ലിമീറ്റര്‍ മഴയും രേഖപ്പെടുത്തി. തമിഴ്നാട്ടിലും മഴ ശക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group