Spread the love

മണിമല : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര ചീപ്പുങ്കൽ മഞ്ഞാടിക്കരി ഭാഗത്ത് ചകിരിയാറ്റിൻ ചിറ വീട്ടിൽ ജയ് മോൻ സി.കെ(49) നെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇയാൾ കഴിഞ്ഞ ദിവസം മുക്കട റബർ ബോർഡ് ജംഗ്ഷന് സമീപത്ത് വച്ച് മണിമല സ്വദേശിയായ യുവാവിനെ ചീത്തവിളിക്കുകയും, പെപ്പർ സ്പ്രേ കൊണ്ട് ആക്രമിക്കുകയും, കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ജയ് മോന് യുവാവിനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയാന്നോണമാണ് ഇയാളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്. ഓ ജയപ്രകാശ് വി.കെയുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജയ് മോൻ ഗാന്ധിനഗർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group