Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഡൽഹി: ബിജെപിയുടെ മുഖ്‌താർ അബ്ബാസ് നഖ്‌വി കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചു. ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി. ഇന്ന് രാവിലെ നഖ്‌വി പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദയെയും സന്ദർശിച്ചിരുന്നു.

നഖ്‌വിയുടെ രാജ്യസഭാ കാലാവധി നാളെ അവസാനിക്കുകയാണ്. അടുത്ത ടേമിലേയ്ക്ക് ബിജെപി നഖ്‌വിയെ നാമകരണം ചെയ്തിട്ടുമില്ല.നിലവിലെ ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് പത്തിന് അവസാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കായി നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തീയതി ജൂലായ് 19 ആണ്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്‌ത്തുള്ള, പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് എന്നിവരാണ് മത്സരരംഗത്തുള്ള മറ്റ് പ്രമുഖർ.