play-sharp-fill
മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഉപേക്ഷിച്ചത് പിപിഇ കിറ്റ് ധരിച്ചെത്തിയ ആൾ ; സ്‌കോർപിയോ ഉടമയെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് എ.ടി.എസ് ; മൃതദേഹം കണ്ടെത്തിയത് വായിൽ ടവ്വലുകൾ തിരുകി മാസ്‌കിട്ട നിലയിൽ

മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഉപേക്ഷിച്ചത് പിപിഇ കിറ്റ് ധരിച്ചെത്തിയ ആൾ ; സ്‌കോർപിയോ ഉടമയെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് എ.ടി.എസ് ; മൃതദേഹം കണ്ടെത്തിയത് വായിൽ ടവ്വലുകൾ തിരുകി മാസ്‌കിട്ട നിലയിൽ

സ്വന്തം ലേഖകൻ

മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്‌ഫോടക വസ്തുക്കളുമായി നിർത്തിയിട്ട സ്‌കോർപിയോ കണ്ടെത്തിയ സംഭവത്തിൽ സ്‌കോർപിയോ ഉടമ മൻസുഖ് ഹിരേനെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന മഹാരാഷ്ട്ര ഭീകര വിരുദ്ധസേന (എ.ടി.എസ്)യുടെ നിഗമനം.

ടവ്വലുകൾ വായിൽ തിരുകി അതിനു മുകളിൽ മോസ്‌കിട്ട നിലയിലാണ് താനെയിലെ രേതി ബന്ദർ കടലിടുക്കിൽ നിന്നും മൻസുഖ് ഹിരന്റെ മൃതദേഹം കണ്ടെത്തിയത്.ആസൂത്രണം പാളിയതിനാലാണ് കൊലപ്പെടുത്തിയത് എന്നാണ് എടിഎസിന്റെ നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടലിടുക്കിൽ അപ്രതീക്ഷിതമായി വേലിയിറക്കമുണ്ടായതിനാൽ മൃതദേഹം മുങ്ങുകയൊ ഒലിച്ചുപോകുകയൊ ചെയ്തില്ല. വെള്ളം കയറി മൃതദേഹം പെട്ടെന്ന് ചീർക്കുകയും പൊങ്ങുകയും ചെയ്യാതിരിക്കാനാണ് വായിൽ ടവ്വലുകൾ തിരുകിയതെന്നാണ് പ്രാഥമിക നിഗമനം.

ഹിരേന്റെ മൃതദേഹം ദൂരെ നിന്ന് ഒലിച്ചെത്തിയതല്ലെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമായിട്ടുണ്ട്. ഹിരേനെ കാണാതായ വ്യാഴാഴ്ച രാത്രി 10ന് അദ്ദേഹത്തിന്റെ ഒരു മൊബൈൽ 40 കിലോമീറ്റർ അകലെയുള്ള വസായിലെ ഒരു ഗ്രാമത്തിൽവെച്ചും മറ്റൊരു മൊബൈൽ ഈ പ്രദേശത്ത് നിന്ന് 10 കിലോമീറ്റർ കൂടി അകലെയുള്ള തുംഗരേശ്വറിൽ വെച്ചുമാണ് പ്രവർത്തനം നിലച്ചത്.

എന്നാൽ പൊലീസ് അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാൻ കൊലയാളികൾ ബോധപൂർവ്വം ചെയ്തതാണെന്നും എ.ടി.എസ് സംശയിക്കുന്നു. മൊബൈലുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. കൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ താവ്‌ഡെ എന്നവകാശപ്പെട്ട് ഒരാൾ വ്യാഴാഴ്ച രാതി എട്ടിന് ഹിരേനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

തുടർന്ന് അയാളെ കാണാൻ പോയ ഹിരേൻ പിന്നെ തിരിച്ച് എത്താതെ വരികെയായിരുന്നു. ഹിരേന്റെ ഭാര്യ വിമല നൽകിയ പരാതിയിൽ ഞായറാഴ്ചയാണ് എ.ടി.എസ് അജ്ഞാതർക്കെതിരെ കൊലപാതകത്തിന് കേസെടുത്തത്. താനെ പൊലിസിൽ നിന്ന് കേസ് മഹാരാഷ്ട്ര സർക്കാർ എ.ടി.എസിന് കൈമാറുകയായിരുന്നു.

അതിനിടെ അംബാനിയുടെ വസതിക്ക് മുന്നിൽ സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിച്ചയാളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു. പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ ആളാണ് സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം അംബാനിയുടെ വസതിക്ക് മുന്നിൽ ഉപേക്ഷിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

 

Tags :