
അള്ളാഹുവിനെ പ്രാർത്ഥിച്ചാൽ മാത്രമേ കൊറോണ മാറുകയുള്ളു എന്നറിയില്ലേ: ഐക്യദീപം തെളിയിച്ചതിന് മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനും ഭാര്യക്കും നേരെ മതമൗലികവാദികളുടെ ചീത്തവിളിയും ഭീഷണിയും
സ്വന്തം ലേഖകൻ
മുംബൈ: ഐക്യദീപം തെളിയിച്ച മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനും ഭാര്യക്കും നേരെ മതമൗലികവാദികളുടെ ചീത്തവിളിയും ഭീഷണിയും. രാജ്യത്തെ മുഴുവൻ ജനങ്ങളും അണിനിരന്ന ഐക്യദീപത്തിനെതിരെയാണ് മതമൗലികവാദികളുടെ പ്രതലകരണം ഉണ്ടായത്.
മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം മുഹമ്മദ് കൈഫും, ഭാര്യയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നലെ രാത്രി 9 മണിക്ക് 9 മിനിറ്റുനേരമാണ് ദീപം തെളിയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈഫ് അതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടയുടനെ ചീത്തവിളികൾ ആരംഭിച്ചത്. ദീപം തെളിയിച്ച ചിത്രത്തോടൊപ്പം രാജ്യത്തെ കൊറോണ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന ആരോഗ്യപ്രവർത്തകർക്കും മറ്റ് സന്നദ്ധ പ്രവർത്തകർക്കും
പ്രധാനമന്ത്രിക്കും കൈഫ് നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് തൊട്ടുപുറകേയാണ് അള്ളാഹുവിനെ പ്രാർത്ഥിച്ചാൽ മാത്രമേ കൊറോണ മാറുകയുള്ളു എന്നറിയില്ലേ തുടങ്ങിയ മറുപടികൾ വന്നു വന്നുതുടങ്ങിയത്.
1980 ഏപ്രിൽ ആറിന് തുടങ്ങിയ ബിജെപിയിലേക്ക് 2020 ഏപ്രിൽ 5ന് കൈഫിന്റെ രംഗപ്രവേശമെന്ന തരത്തിലുള്ള പരാമർശങ്ങളും മറുപടികളിൽ പ്രതിഫലിച്ചു.