കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെ അപമാനിച്ച സംഭവത്തില്‍ വിശദീകരണവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ കല്ലായി.റിയാസിന്റെ വിവാഹം വ്യഭിചാരമാണെന്ന തന്റെ പ്രസ്ഥാവനത്തില്‍ തെറ്റുണ്ടെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
വിവാഹം സംബന്ധിച്ച മതശാസനയാണ് കോഴിക്കോട് പ്രസംഗിച്ചതെന്നും ലീഗ് സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. റിയാസിന്റെ വിവാഹം അംഗീകരിക്കാന്‍ മുസ്ലീങ്ങള്‍ക്ക് ഒരിക്കലും സാധിക്കില്ലെന്നാണ് താന്‍ പറഞ്ഞതെന്ന് കല്ലായി വിശദീകരിക്കുന്നു.
പ്രസംഗത്തിനിടെ റിയാസിന്റെ പേര് പറയേണ്ടിയിരുന്നില്ല എന്ന് പാര്‍ട്ടി പറഞ്ഞത് ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസംഗത്തിന്റെ പേരിലുള്ള സിപിഎമ്മിന്റെ വേട്ടയാടലാണ് ഇപ്പോള്‍ നടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മസ്ജിദ് പുനര്‍ നിര്‍മാണത്തിലെ അഴിമതി ആരോപണവും കേസും അതിന്റെ തുടര്‍ച്ചയാണെന്നും അബ്ദുറഹ്മാന്‍ ആരോപിച്ചു. മട്ടന്നൂര്‍ ജുമാ മസ്‍ജിദ് നിര്‍മാണത്തില്‍ അഴിമതിയെന്ന പരാതിയില്‍ മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ കല്ലായിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ പ്രതികളായ മറ്റു രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് എം സി കുഞ്ഞമ്മദ് മാസ്റ്റര്‍, ലീഗ് നേതാവ് യു മഹറൂഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. മൂന്നു പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മട്ടന്നൂര്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. മട്ടന്നൂര്‍ ജുമാ മസ്‌ജിദ് നിര്‍മ്മാണത്തിലാണ് വെട്ടിപ്പ് നടത്തിയത്. ഏഴ് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.