play-sharp-fill
റിമാന്റിൽ കഴിഞ്ഞിരുന്ന ടി.വി രാജേഷിനും മുഹമ്മദ് റിയാസിനും ജാമ്യം ; ഇരുവർക്കും ജാമ്യം ലഭിച്ചത് വിചാരണ വേളയിൽ മുടങ്ങാതെ  ഹാജരാകണമെന്ന വ്യവസ്ഥയിൽ

റിമാന്റിൽ കഴിഞ്ഞിരുന്ന ടി.വി രാജേഷിനും മുഹമ്മദ് റിയാസിനും ജാമ്യം ; ഇരുവർക്കും ജാമ്യം ലഭിച്ചത് വിചാരണ വേളയിൽ മുടങ്ങാതെ ഹാജരാകണമെന്ന വ്യവസ്ഥയിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: പൊതുമുതൽ നശിപ്പിച്ച കേസിൽ ഇന്നലെ കോഴിക്കോട് സിജെഎം കോടതി റിമാൻഡ് ചെയ്ത സിപിഎം എംഎൽഎ ടി.വി രാജേഷിനും ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷൻ പി.എ.മുഹമ്മദ് റിയാസിനും ജാമ്യം. എയർ ഇന്ത്യ ഓഫീസിലേക്ക് മാർച്ച് നടത്തി പൊതുമുതൽ നശിപ്പിച്ചുവെന്ന് കേസിലാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്.

ഇരുവർക്കും രണ്ട് ആൾ ജാമ്യത്തിലും വിചാരണ വേളയിൽ മുടങ്ങാതെ കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് കോഴിക്കോട് കോടതി ജാമ്യം നൽകിയിരിക്കുന്നത്. വിമാന യാത്രാക്കൂലി വർധനവിനെതിരെ പ്രതിഷേധിച്ച് 2010ൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലണ് കോഴിക്കോട് എയർ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപരോധത്തിനിടെയുണ്ടായ അക്രമത്തിൽ ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഈ കേസിൽ തുടർച്ചയായി വിചാരണയ്ക്ക് ഹാജരാകിതിരുന്നതോടെയാണ് ഇരുവരെയും കോടതി റിമാൻഡ് ചെയ്തത്.