video
play-sharp-fill

റോഡ് നിർമ്മാണങ്ങളിൽ ഗുണനിലവാരം കുറയുന്നു; പരിശോധനയ്ക്കായി മൊബൈൽ ക്വാളിറ്റി ലാബുകൾ ; 2023ൽ സജ്ജമാകും : മന്ത്രി മുഹമ്മദ് റിയാസ്

റോഡ് നിർമ്മാണങ്ങളിൽ ഗുണനിലവാരം കുറയുന്നു; പരിശോധനയ്ക്കായി മൊബൈൽ ക്വാളിറ്റി ലാബുകൾ ; 2023ൽ സജ്ജമാകും : മന്ത്രി മുഹമ്മദ് റിയാസ്

Spread the love

പൊതുമരാമത്ത് പ്രവർത്തികൾ ഗുണനിലവാരം ഉറപ്പുവരുത്തുന്നുണ്ടോയെന്ന് കർശന പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ചിലയിടത്ത് പ്രവർത്തികളിൽ പരാതികൾ വരുന്നുണ്ട്. റോഡ് നിർമ്മാണങ്ങളിൽ ചിലയിടങ്ങളിൽ ഗുണനിലവാരം കുറയുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

​ഗുണനിലവാരം ഉറപ്പാക്കാൻ ഗൗരവമേറിയ പരിശോധന ആവശ്യമാണ്. ഇതിനായി മൊബൈൽ ക്വാളിറ്റി ലാബുകൾ സജ്ജമാക്കും. പ്രവർത്തി നടക്കുമ്പോൾ തന്നെ സഞ്ചരിച്ചു കൊണ്ട് ക്വാളിറ്റി പരിശോധന നടത്തും. ആദ്യമായി മൂന്ന് മേഖലകളിൽ മൂന്ന് മൊബൈൽ ക്വാളിറ്റി ലാബുകൾ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

2023 ആരംഭിക്കുമ്പോൾ തന്നെ സജ്ജമാക്കും. പിന്നീട് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group