ഇനിയും അവസാനിക്കാതെ ഇതരസംസ്ഥാന തൊഴിലാളികളോടുള്ള ക്രൂരത : മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ തമിഴ്‌നാട് സ്വദേശിയെ ചുടുകട്ട ഉപയോഗിച്ച് മർദ്ദിച്ച് കൊലപ്പെടുത്തി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും അവസാനിക്കാതെ ഇതരസംസ്ഥാന തൊഴിലാളികളോടുള്ള ക്രൂരത. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ കിളിമാനൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശി ചെല്ലാമണിയാണ് മരിച്ചത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെട്ടു. ഇവർക്കുവേണ്ടി കിളിമാനൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
രണ്ട് ദിവസം മുൻപ് പുതുതായി പണിതുകൊണ്ടിരിക്കുന്ന പഞ്ചായത്ത് കെട്ടിടത്തിൽ മദ്യപസംഘം കൂട്ടം ചേർന്ന് മദ്യപിച്ചിരുന്നു. ഈ സമയം ചെല്ലാമണി ഇവിടെയുണ്ടായിരുന്നു. ഇയാൾ മദ്യപിക്കുന്നവരുടെ ഫോട്ടോ എടുത്ത് കെട്ടിടം പണിയുന്ന കോൺട്രാക്ടർക്ക് അയച്ചുകൊടുത്തുവെന്നാണ് ആരോപണം. ചുടുകട്ട ഉപയോഗിച്ചാണ് അക്രമികൾ ചെല്ലാമണിയെ ആക്രമിച്ചത്. സംഭവ സ്ഥലത്തു തന്നെ ഇയാൾ മരിച്ചു. ആറ് പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്
Whatsapp Group 1 | Whatsapp Group 2 |Telegram Group