
സ്വന്തം ലേഖകൻ
കോട്ടയം: എം.ടി സെമിനാരി സ്‌കൂളിലെ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്ക് 20 മൊബൈൽ ഫോണുകൾ വാങ്ങി നൽകി വിദ്യാർത്ഥികൾ. എംടി സെമിനാരി ഹയർസെക്കഡറി സ്‌കൂളിലെ 10ബി 1993 ബാച്ചിലെ പൂർവവിദ്യാർത്ഥി കൂട്ടായ്മയാണ് 20 സ്മാർട്ട് ഫോണുകൾ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനാവശ്യത്തിനായി നൽകിയത്. പൂർവവിദ്യാർത്ഥി പ്രതിനിധികളിൽ നിന്നും ഹെഡ്മാസ്റ്റർ മോൻസി ജോർജ്ജ് ഫോണുകൾ ഏറ്റുവാങ്ങി.