video
play-sharp-fill

എം.ടി രമേശിന്റെ കാർ തകർത്തു; പിന്നിൽ ഗൂഡ സംഘം

എം.ടി രമേശിന്റെ കാർ തകർത്തു; പിന്നിൽ ഗൂഡ സംഘം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിന്റെ കാർ തകർത്തു. ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. എറണാകുളത്ത് അയ്യപ്പൻ കാവിൽ പാർക്കുചെയ്തിരുന്ന കാറിനു നേരെയാണ് ആക്രമണമുണ്ടായത്. കാറിന്റെ മുൻവശത്തെ ചില്ലാണ് അജ്ഞാതർ തല്ലിത്തകർത്തത്. ആക്രമണത്തിന് പിന്നിൽ ഗൂഡ സംഘമാണെന്ന് സംശയിക്കുന്നു. കാറിന് മറ്റ് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. ആക്രമണം നടക്കുമ്പോൾ ഡ്രൈവർ വാഹനത്തിന് സമീപത്തില്ലായിരുന്നു. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്ന് എം.ടി.രമേശ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.