video
play-sharp-fill
തലൈലാമയായി മഹേന്ദ്രസിംഗ് ധോണി; താരത്തിന്റെ പുതിയ ലുക്ക് വൈറല്‍

തലൈലാമയായി മഹേന്ദ്രസിംഗ് ധോണി; താരത്തിന്റെ പുതിയ ലുക്ക് വൈറല്‍

സ്വന്തം ലേഖകന്‍

കൊച്ചി: ഈ വര്‍ഷത്തെ ഐ പി എല്‍ ക്രിക്കറ്റ് പോരാട്ടം അടുത്ത മാസം തുടങ്ങാനിരിക്കെ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് നായകന്‍ മഹേന്ദ്രസിങ്ങ് ധോണിയുടെ പുതിയ ലുക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഐ പി എല്ലിന് മുന്നോടിയായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് നിര്‍മിച്ച പരസ്യത്തിനായാണ് ധോണി തല മൊട്ടയടിച്ചത്.

മേക്ക് ഓവറുകളിലൂടെ ട്രെന്‍ഡ് സെറ്റ് ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള ധോണി മൊട്ടത്തലയനായ ഒരു യോഗിയുടെ വേഷത്തിലാണ് ഇത്തവണ ആരാധകര്‍ക്ക് മുന്നില്‍ എത്തിയത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് തന്നെയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താരത്തിന്റെ പുതിയ ലുക്കിനെ ട്രോളിക്കൊണ്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറാണ്. ‘തലൈ ലാമ’ എന്ന് കുറിച്ചു കൊണ്ടാണ് ഈ ചിത്രം വസീം ജാഫര്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കിട്ടത്. സമൂഹ മാധ്യമങ്ങളില്‍ നിലവാരമുള്ള ട്രോളുകളിലൂടെ പ്രതികരിക്കുന്നത് വസീം ജാഫറിന്റെ ശീലമാണ്. ട്രോളുകള്‍ക്ക് നല്ല സ്വീകാര്യതയും ലഭിക്കുന്നുണ്ട്.

അടുത്ത മാസം 9 നാണ് ഈ വര്‍ഷത്തെ ഐ പി എല്‍ തുടങ്ങുന്നത്. ആറ് ഇന്ത്യന്‍ വേദികളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് ഇതുപോലെ മകള്‍ സിവയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച നരച്ച താടിയുള്ള തടിച്ച ധോണിയുടെ ഫോട്ടോയും വൈറലായിരുന്നു.

Tags :