video
play-sharp-fill

തലേ ദിവസം ക്ഷേത്രത്തിൽ മോഷണം: പിറ്റേന്ന് പള്ളിയിൽ: രണ്ടിടത്തും കാണിക്കവഞ്ചി തകർത്ത് പണം തട്ടിയെടുത്തു: വെട്ടിക്കാട്ട് മുക്കിലെ ഗുരുമന്ദിരത്തിന് പിന്നാലെ തോട്ടകം സെൻ്റ് ഗ്രിഗോറിയോസ് പള്ളിയുടെ കവരപ്പാടിനടയിലെ കപ്പേളയിലെ കാണിക്കവഞ്ചി കുത്തി തുറന്ന് പണം കവർന്നു.

Spread the love

തോട്ടകം: തോട്ടകം സെൻ്റ് ഗ്രിഗോറിയോസ് പള്ളിയുടെ കവരപ്പാടിനടയിലെ കപ്പേളയിലെ കാണിക്കവഞ്ചി കുത്തി തുറന്ന് പണം കവർന്നു. ഇന്നലെ പുലർച്ചെ വഴിയാത്രക്കാരാണ് കാണിക്കവഞ്ചി പൂട്ടുതകർന്ന നിലയിൽ കണ്ടെത്തിയത്.

രണ്ടു മാസം മുമ്പാണ് കാണിക്കവഞ്ചി ഒടുവിൽ തുറന്നത്. വൈക്കം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

തലയോലപറമ്പ് വെട്ടിക്കാട്ടുമുക്കിലെ കാണിക്കവഞ്ചിയുടെ പുട്ടു തകർത്ത് പണം അപഹരിച്ചിരുന്നു..രാത്രിമഴ പെയ്ത സമയത്താണ് മോഷണം നടന്നതെന്നാണ് കരുതപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് എൻ ഡി പി യോഗം 4472-ാം നമ്പർ വെട്ടിക്കാട്ട് മുക്ക് ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരത്തിന് മുന്നിൽ സ്ഥാപിച്ച സ്റ്റീൽ കാണിക്കവഞ്ചി തകർത്താണ് പണം അപഹരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെയാണ് മോഷണം നടന്നത്.

കാണിക്കവഞ്ചിയുടെ പിന്നിലുള്ള താഴ് തകർത്താണ് പണം അപഹരിച്ചത്. ഹെൽമറ്റ് ധരിച്ച് ബൈക്കിൽ എത്തിയ രണ്ട് മോഷ്ട്ടാക്കൾ റോഡ് മുറിച്ച് നടന്ന് വന്ന ശേഷം കാണിക്കവഞ്ചിയുടെ താഴ് തകർന്ന് പണം അപഹരിക്കുകയായിരുന്നു.

മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ തലയോലപ്പറമ്പ് പോലീസ് അന്വേഷണം ശക്തമാക്കി.
പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.