
വിജയ് നായകനായ ജനനായകന്റെ റിലീസിനായി കാത്തിരിക്കുകയാണ് സംവിധായകൻ എച്ച് വിനോദ്. അതിനിടെ എച്ച് വിനോദ് തന്റെ അടുത്ത് പ്രൊജക്റ്റിലേക്ക് നീങ്ങുകയാണ്.
ജനുവരി 9നായിരുന്നു ജനനായകൻ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സെൻസര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലും കോടതി വ്യവഹാരങ്ങളില്‍ ഉള്‍പ്പെട്ടതിനാലും ജനനായകന്റെ റിലീസ് അനിശ്ചിതമായി നീളുകയാണ്.
കോടതികളില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടി നേരിട്ടതിന് പിന്നാലെ സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജി ജനനായകന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ പിൻവലിച്ചിട്ടുണ്ട്. മേയില്‍ വിജയ്‍യുടെ ജനനായകൻ തിയറ്ററുകളില്‍ എത്തിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെയാണ് വിനോദ് പുതിയ പ്രോജക്ടിലേക്ക് കടന്നതായി വിവരങ്ങൾ പുറത്തുവന്നത്. സൂര്യയോട് എച്ച് വിനോദ് കഥ പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.



