സിനിമ റിവ്യൂകള്‍ക്ക് വിലക്കോ സമയപരിധിയോ ഏര്പ്പെടുത്തുന്നതിനാേട് യോജിപ്പില്ല: നിലപാട് വ്യക്തമാക്കി ഫെഫ്ക
സ്വന്തം ലേഖിക
കൊച്ചി: സിനിമ റിവ്യൂകള്‍ക്ക് വിലക്കോ, സമയപരിധിയോ ഏര്പ്പെടുത്തുന്നതിനാേട് യോജിപ്പില്ലെന്ന് വ്യക്തമാക്കി ഫെഫ്ക.
എന്നാല്‍, റിവ്യൂവിന്റെ പേരില്‍ ബോഡി ഷെയിമിംഗ് നടത്തുക, ജാതീയവും വംശീയവും, ലിംഗഭേദപരവുമായ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടത്തുക, തെറ്റായ വിവരങ്ങള്‍ നല്കി സിനിമയേയും സിനിമാ പ്രവര്‍ത്തകരേയും അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയവ കണ്ടില്ലെന്ന് വയ്ക്കാൻ സാധിക്കില്ലെന്നും, അത്തരം സന്ദര്‍ഭങ്ങളില്‍ ബാധിക്കപ്പെട്ടവര്‍ക്ക് നിയമസഹായം നല്കാൻ ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്ത സമിതി രൂപീകരിക്കാനും തീരുമാനിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെഫ്കയില്‍ അംഗത്വമുള്ള പി ആര് ഒമാര്ക്കുപുറമെ ഒരു ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി നിര്‍മ്മാതാക്കള്‍ കരാറില്‍ ഏര്‍പ്പെടേണ്ട മാര്‍ക്കറ്റിംഗ് ഏജൻസികളുടേയും ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളുടേയും പട്ടിക തയ്യാറാക്കുമെന്നും പ്രൊഡ്യുസേഴ്സ് അസോസിയേഷൻ ഫെഫ്കയെ അറിയിച്ചു.ആ പട്ടികയില്‍ ഉള്ളവരുമായി ചേര്‍ന്ന് വേണം പ്രൊമോഷൻ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ നിര്‍ദ്ദേശം ഫെഫ്കയും അംഗസംഘടനകളും അംഗീകരിക്കുകയും ചെയ്തു.
ഓണ്‍ലൈൻ-ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.