പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ ജനറേറ്റർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം: പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിൽ ജനറേറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് തീപിടിത്തം. പെരിന്തൽമണ്ണയിലെ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 10.45 ഓടെയാണ് അപകടം. സംഭവത്തെ തുടർന്ന് രോഗികളെ മാറ്റി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

മഞ്ചേരിയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. താഴത്തെ നിലയിലെ ജനറേറ്റർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group