
സ്വന്തം ലേഖകൻ
കോട്ടയം; കടുത്തുരുത്തിയിൽ പാല്‍ സൊസൈറ്റിയിലെ മോട്ടോർ മോഷ്ടിച്ച കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കുളത്തുമാട്ടേൽ വീട്ടിൽ രവീന്ദ്രൻ മകൻ അഭിലാഷ് രവീന്ദ്രൻ(39) നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ ഇന്നലെ കുലശേഖരമംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തിലെ പാൽ സൊസൈറ്റിയിലെ.കിണറിന് സമീപത്തായി വച്ചിരുന്ന മോട്ടോർ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.
പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ പ്രതിയെ കണ്ടെത്തുകയായിരുന്നു. ഇയാളുടെ പേരിൽ കുറവിലങ്ങാട് സ്റ്റേഷനിലും മോഷണ കേസുകൾ നിലവിലുണ്ട്. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ വിപിൻ ചന്ദ്രൻ, സി.പി.ഓ മാരായ പ്രവീൺകുമാർ എ.കെ, മനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group