മോട്ടോർ വാഹന വകുപ്പ് സാങ്കേതിക വിഭാഗം ജീവനക്കാർ ബുധനാഴ്ച പണിമുടക്കും; കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തും

മോട്ടോർ വാഹന വകുപ്പ് സാങ്കേതിക വിഭാഗം ജീവനക്കാർ ബുധനാഴ്ച പണിമുടക്കും; കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മോട്ടോർ വാഹന വകുപ്പിലെ അന്യായമായ സ്ഥാനക്കയറ്റത്തിൽ പ്രതിഷേധിച്ച് മോട്ടോർ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാർ പണിമുടക്കും. പണിമുടക്കിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ 11 ന് കളക്ടറേറ്റിനു മുന്നിൽ ധർണ നടത്തും.

കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടമെന്റ് ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷനും, കേരള അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷനും ചേർന്നാണ് സമരം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിർത്തി ചെക്ക് പോസ്റ്റുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയും കൊവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെയും സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അവർ കറുത്ത ബാഡ്ജ് ധരിച്ചാവും ഡ്യൂട്ടിയ്ക്കു ഹാജരാകുക.

സമരത്തിനു മുന്നോടിയായി സെപ്റ്റംബർ ഒൻപതിനു അസോസിയേഷനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചിരുന്നു. തുടർന്നു ബാഡ്ജ് ധരിച്ച് ഓഫിസിന്റെ മുന്നിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ധർണ നടത്തിയിരുന്നു. എന്നാൽ, സർക്കാർ വിഷയത്തിൽ നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണ് എന്നാരോപിച്ചാണ് ഇപ്പോൾ അസോസിയേഷൻ രംഗത്ത് എത്തിയിരിക്കുന്നത്.

സമരവുമായി ബന്ധപ്പെട്ട് വകുപ്പിന്റെ ഓഫിസിൽ നിന്നും പൊതുജനങ്ങൾക്കും മറ്റു വിഭാഗങ്ങൾക്കും ലഭിക്കുന്ന സേവനങ്ങൾ തടസപ്പെടാൻ സാധ്യതയുണ്ടെന്നും സമരാനുകൂലികൾ പറയുന്നു.