play-sharp-fill
സ്ഥലം മാറ്റം ലഭിച്ച  മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പുതിയ ഓഫീസിൽ എത്തിയില്ല; ഉദ്യോ​ഗസ്ഥർ മുങ്ങിയത് ട്രാൻസ്​പോർട്ട് കമ്മീഷണറുടെ ഉത്തരവ് കാറ്റിൽ പറത്തി

സ്ഥലം മാറ്റം ലഭിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പുതിയ ഓഫീസിൽ എത്തിയില്ല; ഉദ്യോ​ഗസ്ഥർ മുങ്ങിയത് ട്രാൻസ്​പോർട്ട് കമ്മീഷണറുടെ ഉത്തരവ് കാറ്റിൽ പറത്തി

കോഴിക്കോട്: ട്രാൻസ്​പോർട്ട് കമ്മീഷണർ കർശന നിർദേശം നൽകിയിട്ടും സ്ഥലം മാറ്റം ലഭിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പുതിയ ഓഫീസിൽ ​​ജോലിക്ക് എത്തിയില്ല. ഉദ്യോഗസ്ഥർക്ക് വിവിധ ജില്ലകളിലേക്ക് സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നൽകി കഴിഞ്ഞമാസം ഒമ്പതിനാണ് ട്രാൻസ്​പോർട്ട് കമ്മീഷണർ ഉത്തരവിറക്കിയത്.

എന്നാൽ, സാ​ങ്കേതിക കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ യഥാസമയം ​ചുമതലയേറ്റില്ല. ഇതേത്തുടർന്ന്, ആഗസ്റ്റ് 24നു മുമ്പ് സ്ഥലംമാറ്റം ലഭിച്ച സ്ഥലങ്ങളിൽ ചുമതലയേ​ൽക്കുന്നത് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്​പോർട്ട് കമീഷണർ ഡെ. ട്രാൻസ്പോർട്ട് കമീഷണർമാർക്ക് ഉത്തരവു നൽകി.


ആ ഉത്തരവും കാറ്റിൽപറത്തിയാണ് പല ഉദ്യോഗസ്ഥരും ‘മുങ്ങി’ നടക്കുന്നത്. ചിലർ കഴിഞ്ഞ ദിവസങ്ങളിൽ വിടുതൽ നേടിയിട്ടുണ്ടെങ്കിലും മാറ്റം ലഭിച്ച ഇടങ്ങളിൽ എത്തിയിട്ടില്ല. ഇതുമൂലം നിലവിലെ ഉദ്യോഗസ്ഥർക്ക് വിടുതൽ നേടാനും കഴിയുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലു ജോ. റീജനൽ ട്രാൻസ്പോർട്ട് ഓഫിസർമാർക്ക് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർമാരായുള്ള സ്ഥാനക്കയറ്റത്തോ​ടെയാണ് സ്ഥലം മാറ്റം ലഭിച്ചത്. 10 റീജനൽ ട്രാൻസ്പോർട്ട് ഓഫിസർമാർക്കായിരുന്നു സ്ഥലം മാറ്റം. ഒമ്പതു സീനിയർ സൂപ്രണ്ടുമാർക്ക് ജോ. ആർ.ടി.ഒ മാരായി സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റവും ലഭിച്ചു.

എട്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് ജോ. ആർ.ടി.ഒമാരായി സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറ്റവും 21 ജോ. ആർ.ടി.ഒ മാർക്ക് സ്ഥലം മാറ്റവും ലഭിച്ചിരുന്നു. ഇവരിൽ ചിലർ മാത്രമാണ് യഥാസമയം ചുമതലയേറ്റത്.