
ഹെൽമെറ്റ് ധരിക്കാതെ മൊബൈലിൽ സംസാരിച്ച് സകൂട്ടറിൽ പാഞ്ഞ വിദ്യാർത്ഥിനിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി : പിഴയ്‌ക്കൊപ്പം ലൈസൻസും സസ്‌പെൻഡ് ചെയ്തു ; ഒരു ദിവസത്തെ ഗതാഗത നിയമ പരിശീലന ക്ലാസ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദ്ദേശം
സ്വന്തം ലേഖകൻ
കൊച്ചി: ഹെൽമറ്റ് ധരിക്കാതെയും മൊബൈൽ ഫോണിൽ സംസാരിച്ചും സ്‌കൂട്ടറിൽ പാഞ്ഞ വിദ്യാർത്ഥിനിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. പിഴയ്‌ക്കൊപ്പം ഡ്രൈവിംഗ് ലൈസൻസും മോട്ടോർ വാഹന വകുപ്പ് സസ്‌പെൻ് ചെയ്തു. ഒപ്പം 2500 രൂപ പിഴയും ഒരു ദിവസത്തെ പരിശീലന ക്ലാസിലും പങ്കെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കാനനും നിർദ്ദേശം.
കൊച്ചി കാക്കനാട് പടമുകൾ–പാലച്ചുവട് റോഡിലാണ് സംഭവം. പടമുകൾ പാലച്ചുവട് സ്വദേശിനിയായ വിദ്യാർഥിനിയാണ് വാഹന പരിശോധനക്കിടെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ മുമ്പിൽ കുടുങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ സ്‌കൂട്ടറിൽ കോളജിലേക്ക് പോകുകയായിരുന്നു വിദ്യാർത്ഥിനി. ഒരു കൈ സ്‌കൂട്ടറിന്റെ ഹാൻഡിലിലും മറു കയ്യിൽ മൊബൈൽ ഫോണുമായി ഹെൽമറ്റില്ലാതെ പായുന്ന പെൺകുട്ടിയെ കണ്ട് ഉദ്യോഗസ്ഥർ ഞെട്ടി. മൊബൈൽ ഫോൺ ഡയൽ ചെയ്തു കൊണ്ടായിരുന്നു സ്‌കൂട്ടർ ഓടിക്കൽ. തൊട്ടടുത്ത ജംങ്കഷനിൽ സ്‌കൂട്ടർ വച്ച ശേഷം കോളജ് ബസിലാണ് പോകുന്നതെന്നു വിദ്യാർഥിനി പറഞ്ഞു.
ഇതോടെ ക്ലാസ് നഷ്ടപ്പെടാതിരിക്കാൻ അപ്പോൾ തന്നെ കുറ്റപത്രം നൽകി വിദ്യാർഥിനിയെ വിട്ടയച്ചു. പിറ്റേന്നു ആർ.ടി ഓഫിസിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചു. എന്നാൽ പിറ്റേന്ന് ഹാജരാകാൻ വൈകിയതിനാൽ ഉദ്യോഗസ്ഥർ വിദ്യാർഥിനിക്ക് ഷോക്കോസ് നോട്ടീസും അയച്ചു.
ഇതോടെ ആർടിഒക്ക് മുമ്പാകെ വിദ്യാർഥിനി ഹാജരായി. തുടർന്ന് ബന്ധുവിന്റെ മരണം അറിയിക്കാനാണ് അടിയന്തരമായി ഫോൺ ചെയ്തത് എന്നാണ് വിദ്യാർത്ഥിനി വാദിച്ചത്. പക്ഷേ കൂട്ടുകാരിയെയാണ് വിദ്യാർത്ഥി വിളിച്ചതെന്നു അന്വേഷണത്തിൽ വ്യക്തമായി.
സ്‌കൂട്ടർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചതിനാണ് ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയതത്. കൂടാതെ 2,000 രൂപ പിഴയും അടക്കണം. ഹെൽമറ്റ് ധരിക്കാത്തതിനാണ് അഞ്ഞൂറ് രൂപ പിഴ. മൂന്നു മാസത്തിനുള്ളിൽ ഒരു ദിവസം ഗതാഗത നിയമ പരിശീലന ക്ലാസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റും ഹാജരാക്കണം.