video
play-sharp-fill
വണ്ടിയോടിക്കുമ്പോൾ ഫോൺ കയ്യിൽപ്പിടിച്ചാൽ പിഴവരും: ബ്ലൂട്ടൂത്തിന് പ്രശ്‌നമില്ല; കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി ഇന്ന് നിലവിൽ വരും

വണ്ടിയോടിക്കുമ്പോൾ ഫോൺ കയ്യിൽപ്പിടിച്ചാൽ പിഴവരും: ബ്ലൂട്ടൂത്തിന് പ്രശ്‌നമില്ല; കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി ഇന്ന് നിലവിൽ വരും

സ്വന്തം ലേഖകൻ

കോട്ടയം: വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് പിഴ പതിനായിരം വരെ ഉയർത്തിയ കേന്ദ്ര സർക്കാർ നിയമത്തിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്.
ഡ്രൈവിങ്ങിനിടെ ‘കൈകളിൽ പിടിച്ച് ഉപയോഗിക്കുന്ന വാർത്താവിനിമയ സംവിധാനങ്ങൾ’ (ഹാൻഡ്ഹെല്ഡ് കമ്യൂണിക്കേഷൻ ഡിവൈസസ്) ഉപയോഗിക്കുന്നത് കുറ്റകരമാണ്.
എന്നാൽ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ബ്ലൂടൂത്ത് വഴി കാറിലെ സ്പീക്കറുകളുമായി ബന്ധിപ്പിച്ചു സംസാരിക്കുന്നതു കുറ്റകരമാകില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ സൂചിപ്പിച്ചു. അതേസമയം കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി പ്രകാരം നിയമലംഘനങ്ങൾക്കുളള ശിക്ഷ കർശനമാക്കുന്നതിനോടൊപ്പം പിഴത്തുകയിൽ വൻ വർധനവും പ്രാബല്യത്തിൽ വന്നു. മോട്ടോർ വാഹനനിയമത്തിൽ അപകടകരമായ ഡ്രൈവിങ്ങിനെ സംബന്ധിക്കുന്ന 184 വകുപ്പിലെ സി ഉപവകുപ്പിലാണു ഭേദഗതിയുള്ളത്.
കേന്ദ്രമോട്ടോർ വാഹനനിയമത്തിലെ ഭേദഗതി ഇന്ന് മുതൽ നടപ്പിലാക്കും. നിയമം ലംഘിച്ച് വാഹനം നിരത്തിലിറക്കിയാൽ പോക്കറ്റ് കാലിയാകുന്ന തരത്തിലാണ് ഓരോ നിയമ ലംഘനത്തിനും പിഴ ഈടാക്കുന്നത്. പിഴയിൽ പത്തിരട്ടി വരെയാണ് വർധനവ്. ഹെൽമറ്റില്ലാതെ വാഹനമോടിച്ചാൽ നേരത്തയുണ്ടായിരുന്ന നൂറ് രൂപ പിഴയ്ക്ക് പകരം ഇന്നുമുതൽ ആയിരം രൂപ കൊടുക്കേണ്ടി വരും.

മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് കിട്ടുന്ന ശിക്ഷ ഇതുവരെ 2000 രൂപവരെയായിരുന്നുവെങ്കിൽ ഇനി മുതൽ ആദ്യം പിടികൂടിയാൽ ചുരുങ്ങിയത് 5000 രൂപയെങ്കിലും നൽകേണ്ടിവരും. വീണ്ടും പിടിക്കപ്പെട്ടാൽ ശിക്ഷയുടെ തുകയിൽ വർദ്ധനവ് ഉണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനമോടിക്കുമ്‌ബോൾ മൊബൈൽ ഉപയോഗിച്ചതിന് പിടിക്കപ്പെട്ടാൽ 5000 രൂപ നഷ്ടമാകും. ഇതുവരെ ആയിരം രൂപയായിരുന്നു പിഴ. സീറ്റ് ബെൽറ്റിന്റെ കാര്യത്തിൽ 100 ൽ നിന്ന് പിഴ 1000 ആയി പത്തിരട്ടി വർധനവുമുണ്ട്. പ്രായപൂർത്തിയാകാത്തവർ വാഹനം നിരത്തിലിറക്കിയാൽ മാതാപിതാക്കൾ കുടുങ്ങും. രക്ഷാകർത്താവ് 25,000 രൂപ പിഴയും മൂന്ന് വർഷം തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും. വാഹനമോടിയച്ചയാൾക്ക് ലൈസൻസ് ലഭിക്കാൻ 25 വയസ്സ് വരെ കാത്തുനിൽക്കുകയും വേണം.