video
play-sharp-fill

നവജാത ശിശുവിനെ കല്ലുകെട്ടി പാറമടയില്‍ താഴ്ത്തി; കൊലപാതകത്തിന് പിന്നില്‍ അമ്മ; സംഭവം പുറത്തറിഞ്ഞത് രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍; പ്രതിയായ യുവതി നാല് കുട്ടികളുടെ അമ്മ

നവജാത ശിശുവിനെ കല്ലുകെട്ടി പാറമടയില്‍ താഴ്ത്തി; കൊലപാതകത്തിന് പിന്നില്‍ അമ്മ; സംഭവം പുറത്തറിഞ്ഞത് രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോള്‍; പ്രതിയായ യുവതി നാല് കുട്ടികളുടെ അമ്മ

Spread the love

സ്വന്തം ലേഖകന്‍

എറണാകുളം : നവജാത ശിശുവിനെ പാറമടയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അമ്മ ശാലിനി (36) ആണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കോലഞ്ചേരി തിരുവാണിയൂരാണ് സംഭവം. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

നാല് കുട്ടികളുടെ അമ്മയാണ് യുവതി. വീടിന് സമീപത്തെ പാറമടയില്‍ ഇവര്‍ കുഞ്ഞിനെ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു. പ്രതിയായ യുവതിക്കെതിരെ ഐപിസി 317 വകുപ്പ് പ്രകാരം കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍ത്താവുമായി ദീര്‍ഘനാളായി പിണങ്ങി കഴിയുകയായിരുന്നു ശാലിനി. ഒന്നാം തിയതി കുഞ്ഞിനെ പാറമടയില്‍ ഉപേക്ഷിച്ചതായാണ് വിവരം.

അതെസമയം യുവതിയെ കസ്റ്റഡിയില്‍ എടുത്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയുള്ളൂ.

ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം കൊലപാതകത്തിന് പ്രേരിപ്പിച്ച വ്യക്തമായ കാരണം പുറത്തുവന്നിട്ടില്ല. സംഭവത്തില്‍ പുത്തന്‍കുരിശ് പൊലീസ് അന്വേഷണം ആരംഭിച്ചു.