play-sharp-fill
നാലും എട്ടും വയസ്സുള്ള കുട്ടികളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

നാലും എട്ടും വയസ്സുള്ള കുട്ടികളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു

കാസർഗോഡ് : ചീമേനിയില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. എട്ടു വയസ്സുകാരൻ ഗൗതം ,നാലു വയസ്സുകാരൻ  തേജസ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ചീമേനി ചെമ്പ്രക്കാനത്ത് സജന ( 30) യാണ് കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.


ഭർത്താവ് രഞ്ജിത്ത് കെഎസ്‌ഇബി ജീവനക്കാരനാണ്. വീടിൻ്റെ രണ്ടാമത്തെ നിലയിലാണ് സജനയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രണ്ട് കുട്ടികളുടെ മൃതദേഹം കിടപ്പുമുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്. മരണത്തിനിടയാക്കിയ കാരണം വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group