റവന്യു വകുപ്പിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്‌തു

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യു വകുപ്പിന്റെ സമൂഹമാധ്യമ വിഭാഗമായ റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ ഫെയ്സ്ബുക്, യുട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു. ഫെയ്സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്തതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഏപ്രിൽ അഞ്ചിനു സൈബർ ഡോമിലും സംസ്ഥാന ഐടി മിഷനിലും റവന്യു ഇൻഫർമേഷൻ ബ്യൂറോ പരാതി നൽകി.

video
play-sharp-fill

തുടർന്ന് ഇന്ന് ഉച്ചയോടെ റവന്യു ഇൻഫർമേഷൻ ബ്യൂറോ എന്ന പേരിലുള്ള യുട്യൂബ് ചാനലും ഹാക്ക് ചെയ്യപ്പെട്ടു. സമൂഹമാധ്യമ അക്കൗണ്ടുകൾ വീണ്ടെടുക്കുന്നതിനായി അധികൃതർക്കു പരാതി നൽകി. റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ പേരിൽ തെറ്റായ സന്ദേശങ്ങളും വിവരങ്ങളും പങ്കുവയ്ക്കപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അറിയിപ്പുണ്ട്.