കുടുംബവഴക്ക്; അമ്മായിയമ്മയ്ക്ക് ഭക്ഷണം നൽകാതെ മരുമകൾ മുറിയിൽ പൂട്ടിയിട്ടു; വൃദ്ധയെ മോചിപ്പിച്ച് ‘സഖി’യിലേക്ക് മാറ്റി പൊലീസ് 

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കോഴിക്കോട്: കുടുംബവഴക്കിനെത്തുടർന്ന് വൃദ്ധയായ ഭർതൃമാതാവിനെ മരുമകൾ ഭക്ഷണം പോലും നൽകാതെ മുറിയിൽ പൂട്ടിയിട്ടതായി പരാതി.

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയാണ് 85 കാരിയായ വൃദ്ധയെ മോചിപ്പിച്ചത്. മക്കളാരും ഏറ്റെടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് വയോധികയെ സിവില്‍സ്റ്റേഷനിലെ ‘സഖി’യിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാത്രി 7.30-ഓടെയാണ് സംഭവം. മകനും ഭാര്യയും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ ഉത്തരവ് പ്രകാരമാണ് മരുമകള്‍ ഭർതൃവീട്ടിൽ താമസം തുടങ്ങിയത്. കഴിഞ്ഞദിവസം വഴക്കിനെത്തുടർന്ന് വൃദ്ധയ്ക്ക് ഭക്ഷണം നൽകാതെ മുറിയിൽ പൂട്ടിയിടുകയായിരുന്നു.

വയോധിക ബഹളംവെച്ചതിനെത്തുടര്‍ന്ന് നാട്ടുകാർ സ്ഥലത്തെത്തി. എലത്തൂർ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തിയപ്പോൾ വീടിന്റെ ഗെയിറ്റും മുറികളും അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. മുറി തുറക്കാന്‍ ആവശ്യപ്പെട്ടിട്ടും വീട്ടുകാര്‍ ആദ്യം തയ്യാറായില്ല. പിന്നീട് ഏറെ പണിപ്പെട്ടാണ് മുറി തുറപ്പിച്ചത്.