ചെടിക്കമ്പ് മുറിച്ച തൊണ്ണൂറുകാരിയെ മരുമകള്‍ ക്രൂരമായി മര്‍ദിച്ചു; ദൃശ്യങ്ങള്‍ എത്തിയത് പൊലീസുകാരുള്‍പ്പടെയുള്ള വാട്സാപ്പ് ഗ്രൂപ്പില്‍; കേസെടുത്ത് പൊലീസ്
സ്വന്തം ലേഖിക
വിഴിഞ്ഞം: ചെടിക്കമ്പ് മുറിച്ചതിന് 90കാരിക്ക് മരുമകളുടെ ക്രൂര മര്‍ദ്ദനം.
വിഴിഞ്ഞം തെരുവില്‍ കൃഷ്ണമ്മയ്ക്കാണ് മര്‍ദ്ദനമേറ്റത്. ചെടിക്കമ്പ് മുയലിന് തീറ്റയായി നല്‍കി എന്ന പേരിലാണ് വൃദ്ധയെ മര്‍ദ്ദിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ ഇളയ മകന്റെ ഭാര്യ വിഴിഞ്ഞം തെരുവ് പുതുവല്‍ വീട്ടില്‍ സന്ധ്യ(41)ക്കെതിരെ കേസെടുത്തതായി വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി അറിയിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ആദ്യം വീട്ടു മുറ്റത്തു വച്ചും പിന്നീട് വീടിനുള്ളിലും വൃദ്ധയെ മര്‍ദ്ദിച്ചെന്നു ബന്ധുക്കള്‍ പറഞ്ഞു. മൂത്ത മകന്‍ വിജയമൂര്‍ത്തിയുടെ പരാതിയിലാണ് കേസ്.
മുന്‍പും അമ്മായി അമ്മയെ ഇവര്‍ മര്‍ദ്ദിക്കാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മര്‍ദ്ദന ദൃശ്യങ്ങള്‍ പൊലീസുകാര്‍ ഉള്‍പ്പെടെയുളള വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്നതോടെ വിഴിഞ്ഞം പൊലീസ് അന്വേഷണം നടത്തി.
ഇവരുടെ വീട്ടിലെത്തി വൃദ്ധയുടെ മൊഴിയെടുത്തു. തുടര്‍ന്നാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.