
അമിതമായി മൊബൈലിൽ ഗെയിം കളിച്ചതിന് വീട്ടുകാർ വഴക്കു പറഞ്ഞതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; വിവരമറിഞ്ഞ് മാതാവ് ഹൃദയാഘാതം മൂലം മരിച്ചു
സ്വന്തം ലേഖിക
കൊല്ലം: കരുനാഗപ്പള്ളിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. കുലശേഖരപുരം തേനേരില്‍ വീട്ടില്‍ പതിനഞ്ചുകാരനായ അദിത്യനാണ് ആത്മഹത്യ ചെയ്തത്. പിന്നാലെ അമ്മ സന്ധ്യ(38) കുഴഞ്ഞു വീഴുകയായിരുന്നു.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് സന്ധ്യയുടെ മരണം സംഭവിക്കുകയായിരുന്നു.കഴിഞ്ഞ ദിവസമായിരുന്നു വീട്ടിന് പിന്നിലെ മരത്തില്‍ ആദിത്യൻ തൂങ്ങി മരിച്ചത്. അമിതമായി മൊബൈലില്‍ ഗെയിം കളിച്ചതിന് വീട്ടുകാര്‍ വഴക്കു പറഞ്ഞിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗെയിം കളിച്ചതിന് വീട്ടുകാര്‍ വഴക്കു പറഞ്ഞതിന് പിന്നാലെയാണ് ആദിത്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്യാന്‍സര്‍ രോഗിയായ മധുവാണ് സന്ധ്യയുടെ ഭര്‍ത്താവ്.
Third Eye News Live
0