video
play-sharp-fill

അമ്മ തീകൊളുത്തിയ മകൾ ചികിത്സയിലിരിക്കെ മരിച്ചു ; സഹോദരൻ ഗുരുതരാവസ്ഥയിൽ

അമ്മ തീകൊളുത്തിയ മകൾ ചികിത്സയിലിരിക്കെ മരിച്ചു ; സഹോദരൻ ഗുരുതരാവസ്ഥയിൽ

Spread the love

കൊല്ലം : തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസുകാരി മരിച്ചു. കരുനാഗപ്പള്ളി തൊടിയൂരിൽ മക്കളെ തീകൊളുത്തിയ ശേഷം  ജീവനൊടുക്കിയ അർച്ചനയുടെ മകൾ അനാമികയാണ് ചികിത്സയിലിരിക്കെ മരിച്ചത്. സഹോദരൻ ആരവ് ചികിത്സയിലാണ്.

മാർച്ച് 5നാണ് കുട്ടികളെ തീകൊളുത്തിയ ശേഷം അമ്മ അർച്ചന അത്മഹത്യ ചെയ്തത്. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാർ വാതിൽ തകർത്ത് അകത്ത് കടക്കുകയായിരുന്നു, തുടർന്ന് തീപൊള്ളലേറ്റ നിലയിൽ അർച്ചനയെയും കുട്ടികളേയും കണ്ടെത്തുകയായിരുന്നു.

അർച്ചനയ്ക്ക് തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. മക്കളായ ഏഴുവയസുള്ള അനാമിക, രണ്ടു വയസുള്ള ആരവ് എന്നിവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനെ തുടർന്ന് കുട്ടികളെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചികിത്സയിലിരിക്കെയാണ് അനാമികയുടെ മരണം. അർച്ചനയുടെ ഭർത്താവ് മനു പെയിന്റിങ് തൊഴിലാളിയാണ്. കുടുംബ പ്രശ്നങ്ങളായിരുന്നു ആത്മഹത്യയ്ക്ക് കാരണം .