കനത്ത മഴ; കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടതോടെ യാത്രക്കാർ വലഞ്ഞു; ദീർഘദൂര ​സർവ്വീസുകളടക്കം മിക്ക ട്രെയിനുകളും വൈകി ഓടുന്നു, ജനശതാബ്ദി ആലപ്പുഴ വഴി തിരിച്ചുവിട്ടു

Spread the love

കൊച്ചി: കനത്ത മഴയെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വിവിധയിടങ്ങളിൽ റെയിൽവേ ട്രാക്കിൽ വെള്ളം കയറി. കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടതോടെ യാത്രക്കാർ വലഞ്ഞു. എറണാകുളത്തുണ്ടായ കനത്ത മഴയെ തുടർന്ന് റെയില്‍വേ സിംഗ്നലുകളുടെ പ്രവര്‍ത്തനം തകരാറില്‍.

video
play-sharp-fill

താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം നിൽക്കുന്നത് എറണാകുളം ടൗൺ, എറണാകുളം ജംഗ്ഷൻ സ്റ്റേഷനുകളിൽ സിഗ്നലുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. മിക്ക ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ദീര്‍ഘദൂര ട്രെയിനുകള്‍ട അടക്കം വൈകിയാണ് ഓടുന്നത്. ട്രെയിൻ 16650 നാഗർകോവിൽ – മംഗളൂരു പരശുറാം എക്സ്പ്രസ്സ് എറണാകുളം ടൗൺ സ്റ്റേഷന്‍ വഴി തിരിച്ചുവിട്ടു.

ട്രെയിൻ 12618 നിസാമുദ്ദിൻ – എറണാകുളം മംഗള എക്സ്പ്രസ്സ് എറണാകുളം ടൌൺ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ചു. കൊല്ലം – എറണാകുളം മെമു എക്സ്പ്രസ് ഇന്ന് തൃപ്പുണിത്തുറ വരെ മാത്രമേ സർവീസ് നടത്തു. 12081 കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എന്നിവ ആലപ്പുഴ വഴി സർവീസ് നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group