ഏറ്റവും വിഷാദമുണ്ടാക്കുന്ന ജോലികള്‍ ഏതൊക്കെയാണെന്ന് അറിയാമോ ?; പുരുഷന്മാരേക്കാള്‍ ഇരട്ടിയായി സ്ത്രീകളില്‍ രോഗനിർണയം നടത്തി:  പുതിയ പഠനം പുറത്ത് 

Spread the love

വാഷിംങ്ടണ്‍: 2015 മുതല്‍ 2019 വരെ യു.എസിലെ 536,279 തൊഴിലാളികളില്‍ നടത്തിയ സർവേയില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്ത കണ്ടെത്തല്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു.

അഞ്ച് ലക്ഷത്തിലധികം യു.എസ് തൊഴിലാളികളില്‍ 80,319 പേർക്ക് ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ വിഷാദരോഗം കണ്ടെത്തിയതായി പറയുന്നു. പുരുഷന്മാരേക്കാള്‍ ഇരട്ടിയായി സ്ത്രീകളില്‍ രോഗനിർണയം നടത്തി.

തൊഴില്‍മേഖല അനുസരിച്ച്‌ ഫലങ്ങളെ വേർതിരിച്ചപ്പോള്‍ കമ്യൂണിറ്റി-സാമൂഹ്യ സേവന രംഗങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ 20.5 ശതമാനം പേരില്‍ വിഷാദരോഗത്തിന്റെ ഏറ്റവും ഉയർന്ന നിരക്ക് കണ്ടെത്തി. ഭക്ഷണം തയ്യാറാക്കല്‍, സേവനം എന്നീ മേഖലകള്‍ പട്ടികയില്‍ രണ്ടാമതാണുള്ളത്. ഇതിലെ 20.1 ശതമാനം പേരെയാണ് വിഷാദം ബാധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആജീവനാന്തകാലം ഉയർന്ന തോതില്‍ വിഷാദരോഗ നിരക്കുകളുള്ള മറ്റ് മേഖലകള്‍ ഇവയാണ്: കല, വിനോദം, കായികം, മാധ്യമങ്ങള്‍ എന്നിവയല്‍ എല്ലാംകൂടെ 18.6 ശതമാനവും താമസ- ഭക്ഷ്യ സേവന മേഖലകളില്‍ 18.4 ശതമാനവും ആരോഗ്യ, സാമൂഹിക സഹായ മേഖലകളില്‍ 18.2 ശതമാനവും ചില്ലറ വ്യാപാര മേഖലയില്‍ 17.7 ശതമാനവും നിയമ, വിദ്യാഭ്യാസ, ലൈബ്രറി ജോലികളില്‍ 16.1 ശതമാനവുമാണ്. യു.എസിലുടനീളമുള്ള 80,319 തൊഴിലാളികള്‍ക്ക് ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ വിഷാദരോഗം കണ്ടെത്തിയിട്ടുണ്ട്. വിഷാദരോഗം കുറഞ്ഞ തൊഴില്‍ മേഖലയായ ഖനന ജോലികളില്‍ 6.7 ശതമാനവും നിർമാണത്തില്‍ 8.9 ശതമാനവും കാർഷിക-എൻജിനീയറിങ് ജോലികളില്‍ ഒമ്ബത് ശതമാനവും ഉള്‍പ്പെടുന്നു.

 

സമ്മർദ്ദരഹിതവും വലിയ ശമ്ബളത്തോടുകൂടിയതുമായ ചില ജോലികളും ഉണ്ട്. 2024 ഡിസംബറില്‍ ‘റെസ്യൂം ജീനിയസ്’ ഏറ്റവും ഉയർന്ന ശമ്ബളമുള്ള ജോലികളുടെ പട്ടിക പുറത്തിറക്കുകയുണ്ടായി. അവയെ ‘കുറഞ്ഞ അളവിലുള്ളതും കുറഞ്ഞ സമ്മർദ്ദമുവുമുള്ള ജോലികള്‍’ എന്നാണ് പഠനം വിശേഷിപ്പിച്ചത്.

സാധാരണയായി പിന്തുണയുള്ള അന്തരീക്ഷം, കൈകാര്യം ചെയ്യാവുന്ന ജോലിഭാരം എന്നിവ ആവശ്യമുള്ളവയാണ്. ജലസ്രോതസ്സ് വിദഗ്ദ്ധൻ, ജ്യോതിശാസ്ത്രജ്ഞൻ, ആക്ച്വറി, പരിസ്ഥിതി സാമ്ബത്തിക ശാസ്ത്രജ്ഞൻ, ഗണിതശാസ്ത്രജ്ഞൻ, ഭൂമിശാസ്ത്രജ്ഞൻ എന്നിവർ മികച്ച ജോലികളില്‍ ഏർപ്പെടുന്നവരായി റിപ്പോർട്ട് പറയുന്നു.