
മുന്‍കാമുകിയുടെ മോര്‍ഫ് ചെയ്ത സ്വകാര്യവീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു ; ബൈക്ക് റേസറായ മലയാളി യുവാവ് അറസ്റ്റില്‍
സ്വന്തം ലേഖകൻ
കോയമ്പത്തൂര്‍: മുന്‍ കാമുകിയുടെ മോര്‍ഫ് ചെയ്ത സ്വകാര്യ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച പ്രമുഖ ബൈക്ക് റേസറായ മലയാളി യുവാവ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശിയായ 24കാരന്‍ അല്‍ഡ്രിന്‍ ബാബുവാണ് പിടിയിലായത്. നാഷണല്‍ മോട്ടോര്‍ സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ എട്ടുതവണ വിജയിയാണ് അല്‍ഡ്രിന്‍.
രണ്ടുവര്‍ഷം മുന്‍പ് അല്‍ഡ്രിനുമായുള്ള ബന്ധം യുവതി അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് യുവതിയുടെ മോര്‍ഫ് ചെയ്ത സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ലഭിച്ചു. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉടമയെ കണ്ടെത്തി. അഡ്രിനാണ് യുവതിയുടെ സ്വകാര്യവിഡിയോകളും ദൃശ്യങ്ങളും പങ്കുവച്ചതെന്ന് പൊലീസ് കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവവുമായി ബന്ധപ്പെട്ട് അല്‍ഡ്രിനെ ഒക്ടോബര്‍ 30 അറസ്റ്റ് ചെയ്ത് ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പൊലീസ് പറഞ്ഞു. യുവാവ് ജാമ്യാപേക്ഷ നല്‍കിയെങ്കിലും പൊലീസ് എതിര്‍പ്പിനെ തുടര്‍ന്ന് കോടതി യുവാവിനെ റിമാന്‍ഡ് ചെയ്തതായും പൊലീസ് പറഞ്ഞു.