play-sharp-fill
ഭക്ഷണം പാകം ചെയ്യുമ്പോൾ ഉപ്പ് കൂടി പോകാറുണ്ടോ…? അത് നിങ്ങളുടെ ഭക്ഷണത്തിൻ്റെ രുചി നശിപ്പിക്കുന്നുവോ; ആഹാരത്തില്‍ ഉപ്പ് കൂടിപ്പോയാല്‍ ഈ അഞ്ചു മാര്‍ഗങ്ങള്‍ പരീക്ഷിക്കാം

ഭക്ഷണം പാകം ചെയ്യുമ്പോൾ ഉപ്പ് കൂടി പോകാറുണ്ടോ…? അത് നിങ്ങളുടെ ഭക്ഷണത്തിൻ്റെ രുചി നശിപ്പിക്കുന്നുവോ; ആഹാരത്തില്‍ ഉപ്പ് കൂടിപ്പോയാല്‍ ഈ അഞ്ചു മാര്‍ഗങ്ങള്‍ പരീക്ഷിക്കാം

സ്വന്തം ലേഖിക

കോട്ടയം: അധിക അളവില്‍ ഭക്ഷണത്തില്‍ ഉപ്പ് ഉപയോഗിച്ചാല്‍, അത് രുചി നശിപ്പിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

നിങ്ങള്‍ എത്ര നന്നായി തയ്യാറാക്കിയാലും, അധിക ഉപ്പ് നിങ്ങളുടെ വിഭവത്തിന്റെ രുചിയെ പൂര്‍ണ്ണമായും മാറ്റും.
ഇത് സുഗന്ധം മങ്ങാനും വിഭവത്തിന്റെ രുചി മറ്റൊന്നാകാനും വഴിവെക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം അപകടങ്ങള്‍ സംഭവിക്കുമ്പോള്‍, നിങ്ങള്‍ വിഷമിക്കേണ്ടതില്ല. പരിഹാരമുണ്ട്. അതിനുള്ള അഞ്ചു മാര്‍ഗങ്ങള്‍ ഇതാ പരീക്ഷിക്കാന്‍ തയ്യാറായിക്കോളൂ.

പച്ച ഉരുളക്കിഴങ്ങ്

നിങ്ങളുടെ വിഭവത്തില്‍ കുറച്ച്‌ കഷ്ണം വേവിക്കാത്ത ഉരുളക്കിഴങ്ങ് ചേര്‍ക്കുക. അരിഞ്ഞ ഉരുളക്കിഴങ്ങ് ഭക്ഷണത്തിലെ അധിക ഉപ്പ് ആഗിരണം ചെയ്യും. ഉരുളക്കിഴങ്ങ് ചേര്‍ക്കുന്നതിന് മുൻപ് കഴുകി തൊലി കളയാന്‍ ഓര്‍മ്മിക്കുക. ഏകദേശം 20 മിനിറ്റ് ഇത് ഭക്ഷണത്തില്‍ വയ്ക്കുക.

മാവ് കുഴച്ചത്

നിങ്ങളുടെ വിഭവത്തിന്റെ അളവ് അനുസരിച്ച്‌, മൈദ മാവ് കുറച്ച്‌ ഉരുളകളാക്കി കറിയിലേക്ക് ചേര്‍ക്കുക. അധിക ഉപ്പ് എല്ലാം കുതിര്‍ന്ന് പോകും. സേവിക്കുന്നതിനുമുമ്പോൾ മാവ് ഉരുളകള്‍ നീക്കം ചെയ്യുക.

ഫ്രഷ് ക്രീം

ഉപ്പിന്റെ രുചി കുറയ്ക്കാന്‍, നിങ്ങളുടെ വിഭവത്തില്‍ ക്രീം ചേര്‍ക്കുക. ഇത് കറി ക്രീമി ആക്കും, അത് അധിക ഉപ്പ് തോന്നിക്കുകയുമില്ല

വേവിച്ച ഉരുളക്കിഴങ്ങ്

ഒരു ഉരുളക്കിഴങ്ങ് തിളപ്പിച്ച്‌ നിങ്ങളുടെ വിഭവത്തില്‍ ചേര്‍ക്കുന്നത് മറ്റൊരു ഓപ്ഷനാണ്. പഴയ വിഭവം പുതിയതാക്കി മാറ്റാന്‍ പോലും നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം.

തൈര്

നിങ്ങളുടെ കറിയിലേക്ക് 1 ടേബിള്‍സ്പൂണ്‍ തൈര് ചേര്‍ത്ത് 5 മിനിറ്റ് വേവിക്കുക. തൈര് നിങ്ങളുടെ കറിയില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുകയും രുചി മെച്ചപ്പെടുത്തുകയും ചെയ്യും.