video
play-sharp-fill

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഭവം; കോട്ടയം വൈക്കത്ത് സിപിഎം കൗൺസിലർ സതീശനെതിരെ കൂടുതൽ പരാതി; ഗുരുവായൂർ ദേവസ്വം ബോർഡിലും ജോലി വാഗ്ദാനം ചെയ്ത് 87,000 രൂപ തട്ടിയെടുത്തതായി വൈക്കം സ്വദേശിനിയുടെ പരാതി

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത സംഭവം; കോട്ടയം വൈക്കത്ത് സിപിഎം കൗൺസിലർ സതീശനെതിരെ കൂടുതൽ പരാതി; ഗുരുവായൂർ ദേവസ്വം ബോർഡിലും ജോലി വാഗ്ദാനം ചെയ്ത് 87,000 രൂപ തട്ടിയെടുത്തതായി വൈക്കം സ്വദേശിനിയുടെ പരാതി

Spread the love

കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡിനു പിന്നാലെ ​ഗുരുവായൂർ ദോവസ്വം ബോർഡിലും ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തി. കോട്ടയം വൈക്കത്ത് സിപിഎം കൗൺസിലർ സതീശനെതിരെ കൂടുതൽ പരാതിക്കാർ രം​ഗത്ത്. കൗൺസിലർ പണം തട്ടിയെന്ന പരാതിയുമായി വൈക്കം ഉദയനാപുരം നേരേകടവ് സ്വദേശിനി റാണിഷ് മോളാണ് പൊലീസിൽ പരാതി നൽകിയത്.

ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് സതീശനും സംഘവും 87,000 രൂപ വാങ്ങിയെന്നാണ് പരാതി. എന്നാൽ നിയമന പട്ടികയിൽ റാണിഷ് മോളുടെ പേര് ഉണ്ടായിരുന്നില്ല.അന്വേഷിച്ചപ്പോൾ റാങ്ക് ലിസ്റ്റിൽ ഉണ്ടാകില്ലെന്നും രാഷ്ട്രീയ നിയമനത്തിനാണ് ശ്രമം നടത്തിയിരിക്കുന്നതെന്നുമുള്ള മറുപടിയാണ് സതീശനിൽ നിന്ന് കിട്ടിയതെന്ന് റാണിഷ് മോളും കുടുംബവും ആരോപിക്കുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് സതീശനും സംഘവും നാലേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിക്ക് പിന്നാലെയാണ് പുതിയ പരാതിയും എത്തിയത്. ഈ കേസിൽ 3 ലക്ഷം രൂപ മടക്കി നൽകി കേസിൽ നിന്ന് തടിയൂരാൻ സതീശൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ പരാതിയും വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോപണവിധേയനായ കൗൺസിലർ സതീശന് ഇപ്പോൾ പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്നും പാർട്ടിയിൽ നിന്ന് നേരത്തെ തന്നെ പുറത്താക്കിയതാണെന്നുമാണ് സിപിഎം വിശദീകരണം.

മുൻ ദേവസ്വം മന്ത്രിയുടെ ഓഫിസ് സ്റ്റാഫെന്ന് പറഞ്ഞാണ് ബിനിഷിനെ സതീശൻ പരിചയപ്പെടുത്തിയതെന്നാണ് പരാതികളിൽ പറയുന്നത്. എന്നാൽ മുതിർന്ന സിപിഎം നഗരസഭാ അംഗം കൂടിയായ സതീശന് ഇയാൾ ദേവസ്വം മന്ത്രിയുടെ ഓഫിസ് സ്റ്റാഫല്ലെന്ന വിവരം അറിയാമായിരുന്നു എന്ന് വ്യക്തമാണ്.

ബിനിഷ് വെച്ചൂരിലെ സിപിഎം ബ്രാഞ്ചിൽ പ്രവർത്തിച്ചിരുന്നതായും വിവരമുണ്ട്.ഇതുവരെ പുറത്തുവന്നിരിക്കുന്ന പരാതികൾ രണ്ടെണ്ണം മാത്രമാണെങ്കിലും അതിലേറെപ്പേർ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും നാണക്കേടും പ്രതികളുടെ പാർട്ടി ബന്ധവും ഭയന്ന് കൂടുതൽ പരാതികൾ എത്താത്തത് എന്നുമാണ് പോലീസ് തന്നെ തരുന്ന അനൗദ്യോഗിക വിവരങ്ങൾ.