play-sharp-fill
മൂവാറ്റുപുഴയിൽ കവർച്ചയ്ക്കിടെ കൊലപാതകം ; വയോധികയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം സ്വർണ്ണമാല കവർന്നു, മൂവാറ്റുപുഴ ഡിവൈഎസ്പി എ .ജെ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു

മൂവാറ്റുപുഴയിൽ കവർച്ചയ്ക്കിടെ കൊലപാതകം ; വയോധികയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം സ്വർണ്ണമാല കവർന്നു, മൂവാറ്റുപുഴ ഡിവൈഎസ്പി എ .ജെ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു

മൂവാറ്റുപുഴ : വയോധികയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം സ്വർണ്ണമാല കവർന്നു. മൂവാറ്റുപുഴ കഴുമ്പിത്താഴം കരയിൽ കൗസല്യ (65 ) ആണ് കൊല്ലപ്പെട്ടത്.

ഞാറാഴ്ച രാത്രിയാണ് സംഭവം നടന്നത്. കവർച്ചയ്ക്കിടെ വയോധികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സ്വർണ്ണമാല കവരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ കൊലപാതകം നടന്നിട്ടും അടുത്ത ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പോലീസിനെ അറിയിക്കാതെ സ്വഭാവിക മരണമായി ചിത്രീകരിച്ച് സംസ്കാര ചടങ്ങുകൾക്ക് ഒരുങ്ങിയത് ദുരൂഹത ഉണർത്തിയിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് വയോധികയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപാതകവുമായി ബന്ധപ്പെട്ട് അടുത്ത ബന്ധുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്, വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളു. മൂവാറ്റുപുഴ ഡിവൈഎസ്പി എ .ജെ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു.