play-sharp-fill
ആകാശത്ത് വിസ്മയക്കാഴ്ച ഒരുക്കി ബുധനാഴ്ച ചന്ദ്രഗ്രഹണം: ആകാംഷയോടെ ശാസ്ത്ര ലോകം

ആകാശത്ത് വിസ്മയക്കാഴ്ച ഒരുക്കി ബുധനാഴ്ച ചന്ദ്രഗ്രഹണം: ആകാംഷയോടെ ശാസ്ത്ര ലോകം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ശാസ്ത്ര ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ പൂര്‍ണ ചന്ദ്രഗ്രഹണത്തി​നൊപ്പം ബുധനാഴ്ച ആകാശത്ത്​ വിസ്​മയക്കാഴ്​ചകളും.

ഗ്രഹണത്തോടൊപ്പം അതിമനോഹരമായ സൂപ്പര്‍ മൂണും ബ്ലഡ്‌ മൂണും കാണാന്‍ സാധിക്കുന്ന ത്രില്ലിലാണ്​ ശാസ്​ത്രലോകം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയില്‍ വൈകീട്ട്​ 3.15നും 6.23നും ഇടയിലാണ് ഗ്രഹണം ദൃശ്യമാകുക. രാജ്യത്ത്​ സിക്കിം ഒഴികെയുള്ള വടക്ക്​ കിഴക്കന്‍ സംസ്ഥാനങ്ങളിലും ഒഡീഷയിലെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും ഗ്രഹണത്തി​ൻ്റെ അവസാന ഘട്ടം കാണാന്‍ സാധിക്കും.

സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി വരുകയും സൂര്യപ്രകാശം ചന്ദ്രനില്‍ വീഴാതിരിക്കുകയും ചെയ്യുന്നതാണ് ചന്ദ്രഗ്രഹണം.

ഭൂമിയുടെ നിഴല്‍ ചന്ദ്രനെ എത്രമാത്രം മൂടിയിരിക്കുന്നു എന്നതിനെ ആശ്രയിച്ച്‌ ഭാഗികവും പൂര്‍ണവുമായ രണ്ട് തരം ഗ്രഹണങ്ങള്‍ നടക്കാറുണ്ട്. പൂര്‍ണമായും ചന്ദ്രന്‍ ഭൂമിയുടെ നിഴലില്‍ ആകുന്നതാണ് പൂര്‍ണ ചന്ദ്രഗ്രഹണം.