video
play-sharp-fill

Tuesday, May 20, 2025
HomeCrimeമൂലവട്ടത്ത് വിമുക്തഭടനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അനുരാജിനെ മലയാള മനോരമ സസ്‌പെന്റ് ചെയ്തു; ക്രൂരതയുടെ തോതറിയാൻ...

മൂലവട്ടത്ത് വിമുക്തഭടനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അനുരാജിനെ മലയാള മനോരമ സസ്‌പെന്റ് ചെയ്തു; ക്രൂരതയുടെ തോതറിയാൻ മനോരമ സംഘം അന്വേഷണത്തിന്; കേസിൽ വകുപ്പുകൾ കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ കോടതിയിലേയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മൂലവട്ടത്ത് വിമുക്തഭടനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ മലയാള മനോരമ ജീവനക്കാരനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തു. മലയാള മനോരമ കേസിൽ നടത്തുന്ന അന്വേഷമത്തിന്റെ ഭാഗമായാണ് തൃശൂർ സർക്കുലേഷൻ വിഭാഗം ജീവനക്കാരൻ അനുരാജിനെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ ക്രൂരതയുടെ ആഴം മനസിലാക്കുന്നതിനായി മലയാള മനോരമ സംഘം അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തിയാൽ അനുരാജിനെ ജോലിയിൽ നിന്നു തന്നെ പിരിച്ചു വിട്ടേയ്ക്കും. ഇതിനിടെ വിമുക്തഭടൻ പാട്ടവലയ്ക്കൽ ഷാജിയെ (67) തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ മൂലവട്ടം കുറ്റിവേലിൽ വീട്ടിൽ അനുരാജിനെതിരെയാണ് മലയാള മനോരമ നടപടികൾ ആരംഭിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയും അനുരാജിന്റെ അളിയനുമായ നന്ദനം വീട്ടിൽ അനിൽകുമാർ ഒളിവിൽ തന്നെ കഴിയുകയാണ്.
ഇതിനിടെ അനിൽകുമാറും, അനുരാജും കേസിൽ തങ്ങൾക്കെതിരായി ചുമത്തിയിരിക്കുന്ന വകുപ്പുകൾ കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ ഇരുവർക്കും എതിരായ കുറ്റപത്രത്തിലെ വകുപ്പുകൾ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഇതേ തുടർന്ന് കോടതി ഇരുവരെയും അറസ്റ്റ് ചെയ്യുന്നത് വെള്ളിയാഴ്ച വരെ തടഞ്ഞിട്ടുണ്ട്. കേസിൽ ഇരുവരുടെയും വാദം കേട്ട ശേഷം വിധി പറയുന്നതിനായാണ് കോടതി ഇരുവരുടെയും അറസ്റ്റ് തടഞ്ഞിരിക്കുന്നത്.
ഇതിനിടെ അനുരാജിനും അനിൽകുമാറിനുമെതിരെ കടുത്ത പ്രതിഷേധവുമായി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്. പ്രദേശത്ത് താമസിക്കുന്ന അനിൽകുമാർ സ്ഥിരം നാട്ടുകാർക്ക് പ്രശ്‌നം സൃഷ്ടിക്കുന്ന ആളാണന്നാരോപിച്ച് റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിനും, ചിങ്ങവനം സി.ഐ അടക്കമുള്ളവർക്കും പരാതി നൽകിയിട്ടുണ്ട്. അയൽവാസികളുമായി സ്ഥിരം പ്രശ്‌നമുണ്ടാക്കുന്ന ആളാണ് അനിൽകുമാർ. കോട്ടയം നഗരത്തിൽ ഐഡ ഹോട്ടലിൽ മുൻ മിസ്റ്റർ ഇന്ത്യ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ, ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചതിന് അനിൽകുമാറിനെതിരെ വെസ്റ്റ് പൊലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments