play-sharp-fill
മൂലവട്ടം കുറ്റിക്കാട് പ്രദേശത്ത് കനത്ത കാറ്റും മഴയും: മറിയപ്പള്ളിയിലും നാട്ടകത്തും മൂലേടത്തും അടക്കം വിവിധ പ്രദേശങ്ങളിൽ വൈദ്യുതിയും മുടങ്ങി; മഴയും കാറ്റും നാടിനെ വിറപ്പിക്കുന്നു

മൂലവട്ടം കുറ്റിക്കാട് പ്രദേശത്ത് കനത്ത കാറ്റും മഴയും: മറിയപ്പള്ളിയിലും നാട്ടകത്തും മൂലേടത്തും അടക്കം വിവിധ പ്രദേശങ്ങളിൽ വൈദ്യുതിയും മുടങ്ങി; മഴയും കാറ്റും നാടിനെ വിറപ്പിക്കുന്നു

തേർഡ് ഐ ബ്യൂറോ

കോട്ടയം: മൂലവട്ടം കുറ്റിക്കാട് പ്രദേശത്ത് കനത്ത കാറ്റിലും മഴയിലും കനത്ത നാശം. മരങ്ങൾ തകർന്നു വീണ്് പലയിടത്തും വൈദ്യുതി മുടങ്ങി. മൂലവട്ടം മുപ്പായിക്കാട്, കുറ്റിക്കാട് ക്ഷേത്രം പ്രദേശത്ത് മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. ഇതേ തുടർന്ന് ഈ പ്രദേശങ്ങളിൽ എല്ലാം വൈദ്യുതി വിതരണം തടസപ്പെട്ടു.

വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയുണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് മൂലവട്ടം പ്രദേശത്ത് മരങ്ങൾ കടപുഴകി വീണത്. കുറ്റിക്കാട് ക്ഷേത്രം പ്രദേശത്ത് നിരവധി മരങ്ങളാണ് വൈദ്യുത ലൈനിലേയ്ക്ക് അടക്കം മറിഞ്ഞു വീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിപ്പുഴ, മൂലേടം, കുറ്റിക്കാട് പ്രദേശങ്ങളിൽ എല്ലാം സമാന രീതിയിൽ മരങ്ങൾ ഒടിഞ്ഞു വീണിട്ടുണ്ട്. ഇതേ തുടർന്നാണ് പോസ്റ്റുകളും വൈദ്യുതി ലൈനുകളിലും തകരാറുണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിൽ വൈദ്യുതി തകരാർ പരിഹരിക്കുന്നതിനായി കെ.എസ്.ഇ.ബി അധികൃതർ ജോലികൾ ആരംഭിച്ചിട്ടുണ്ട്.

കനത്ത മഴ തുടരുന്നത് ജോലികളെ സാരമായി ബാധിച്ചിട്ടുണ്ട്. ഉള്ള പരമാവധി ജീവനക്കാരെ ഉപയോഗിച്ചാണ് ഇപ്പോൾ അധികൃതർ രക്ഷാ പ്രവർത്തനം നടത്തുന്നത്.